കോട്ടയം: സർക്കാർ സർവീസിൽ നേഴ്സിങ് ഓഫീസർ തസ്തികയ്ക്ക് വേണ്ട അടിസ്ഥാനയോഗ്യത ജി.എൻ.എം / ബിഎസ്സി നേഴ്സിങ് / എം എസ് സി നേഴ്സിങ് ആണ്. കൂടാതെ സംസ്ഥാന നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും, പ്രസ്തുത ഉദ്യോഗാർത്ഥികൾ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നീ വിഷയത്തിൽ പ്ലസ് ടു തലത്തിൽ അമ്പത് ശതമാനത്തിൽ കുറയാത്ത മാർക്കിൽ പരീക്ഷ പാസായിരിക്കണം. എന്നാൽ ഇതിൽ ഭേദഗതി വരുത്തിക്കൊണ്ട് പ്ലസ് ടു തലത്തിൽ ഇഷ്ടമുള്ള ഐശ്ചിക വിഷയത്തിൽ പരീക്ഷ പാസായാൽ മതി എന്നുള്ള തരത്തിൽ ഭേദഗതി വരുത്താനുള്ള നീക്കമാണ് സർക്കാർ തലത്തിൽ നടക്കുന്നത്.
ഇത്തരത്തിൽ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തുന്നത് ആതുര സേവനരംഗത്തിന്റെ കാര്യക്ഷമതയെ തകർക്കും എന്ന കാര്യത്തിൽ സംശയമില്ല. നിരവധി പഠനത്തിനു ശേഷം ചിട്ടപ്പെടുത്തിയ ചട്ടങ്ങളിൽ പിഎസ്സിയുടെ അടിസ്ഥാന യോഗ്യതകളിൽ ഉണ്ടാകുന്ന മാറ്റം ആരോഗ്യരംഗത്തെ നശിപ്പിക്കും. എന്നതിനാൽ സർക്കാർ ഇത്തരം നീക്കത്തിൽ നിന്നും പിൻതിരിയണമെന്ന് കെ.ജി.എൻ.യു. കോട്ടയം ജില്ലാ പ്രസിഡൻ്റ് വിബിൻ ചാണ്ടി സർക്കാരിനോട്
ആവശ്യപെട്ടു.