കടുവ ആ വിവാദ ഡയലോഗ് കട്ട് ചെയ്തു..! ചൊവ്വാഴ്ച മുതൽ പുറത്തിറങ്ങുക വിവാദ ഭാഗം ഒഴിവാക്കിയ കടുവ; സെൻസർ ബോർഡിന്റെ അനുമതിയും ലഭിച്ചു

കൊച്ചി: ‘കടുവ’ സിനിമയിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്‌നം തങ്ങളുടെ ശ്രദ്ധയിൽപ്പട്ടത്. ഡയലോഗിൽ മാറ്റം വരുത്തിയ ശേഷം സെൻസർ ബോർഡിന്റെ അനുമതി വേണം. ഞായറാഴ്ച്ച സിബിഎഫ്സി അവധിയായിരുന്നു. ഇന്നും അനുമതിയ്ക്ക് അയച്ചിട്ടുണ്ട് എന്നും അനുമതി ലഭിച്ച ഉടൻ പുതിയ പതിപ്പ് പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ ആ പരാമർശം മൂലം വേദനിച്ച എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

Advertisements

പൃഥ്വിരാജിന്റെ വാക്കുകൾ:
ഈ ഡയലോഗ് മൂലം വേദനിച്ച എല്ലാവർക്കും ഉള്ളിൽ നിന്നും തന്നെ ക്ഷമ ചോദിക്കുന്നു. ഇനി പറയുന്ന കാര്യങ്ങളെ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകൾ ന്യായീകരിക്കുന്നതായോ വാദങ്ങൾ ഉന്നയിക്കുനതയോ കാണരുത്. ഈ സംഭവം നടന്ന സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്ച്ചപ്പാട് എന്നാണ് പറയുന്നത്. ചിലപ്പോൾ ആ കാഴ്ച്ചപ്പാട് കൊണ്ടായിരിക്കാം അത് ഞങ്ങൾക്ക് മിസ്സ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ചൻ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ ഡയലോഗ് കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് അതിന് ശേഷം കുര്യച്ചൻ അത് പറയേണ്ടായിരുന്നു എന്ന തരം എക്‌സ്പ്രഷൻ ഇടുന്നതും. എന്നാൽ സിനിമയുടെ നായക സ്ഥാനത്ത് നിൽക്കുന്നയാൾ അങ്ങനെ പറയുമ്പോൾ സിനിമ അത്തരം ഒരു കാഴ്ച്ചപ്പാടിനെ അംഗീകരിക്കുന്നു എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ അതിനെ നമുക്ക് തെറ്റ് പറയാൻ സാധിക്കുകയില്ല. എന്തുകൊണ്ട് അഭിനയിച്ചപ്പോഴോ ഡബ്ബ് ചെയ്തപ്പോഴോ തോന്നിയില്ല എന്ന് ചോദിച്ചാൽ അങ്ങനെ തോന്നിയില്ല എന്നത് കൊണ്ടാണ് മാപ്പ് ചോദിച്ചത്.

മാപ്പ് ചോദിച്ചതിന് ശേഷം എന്ത് ചെയ്തു എന്ന ചോദ്യത്തിനും ഉത്തരം നൽകേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകുന്നേരം ആണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടെന്ന് ഞങ്ങൾ അറിയുന്നത്. അപ്പോൾ തന്നെ മാപ്പ് അപേക്ഷിക്കണം എന്നും ആ ഡയലോഗ് സിനിമയിൽ നിന്നും എടുത്ത് കളയണം എന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇന്നത്തെ നിയമങ്ങൾ പ്രകാരം ഒരു സിനിമയിൽ നിന്നും ഒരു സംഭാഷണം എടുത്തു കളയണം എങ്കിൽ വീണ്ടും അത് സെൻസർ ബോർഡിന് അയക്കണം, സെൻസർ ബോർഡിന്റെ അനുമതി ലഭിക്കണം. എന്നിട്ട് മാത്രമേ നമുക്ക് അത് ക്യൂബിനും യുഎഫ്ഓയ്ക്കും അപ്ലോഡിനും അയക്കണം പറ്റുകയുള്ളു.

ഇന്നലെ ഞായറാഴ്ച്ച ആയിരുന്നു. സിബിഎഫ്‌സിയ്ക്ക് അവധിയായിരുന്നു. ഇന്ന് പുതിയ പതിപ്പ് സെൻസർ ബോർഡിന് അയച്ചിട്ടുണ്ട്. അത് അപ്രൂവ് ചെയ്തു കിട്ടിയാൽ ഉടൻ തന്നെ അത് ഞങ്ങൾ അയക്കും. അതാണ് ഈ പ്രശനത്തിലെ സ്റ്റാറ്റസ്. എന്നാൽ ഇതൊന്നും ഒരിക്കലും ന്യായീകരണമായി പറയുന്നതല്ല. ഞങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്ന, എന്നാൽ ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്. അതിൽ ഞങ്ങൾ ക്ഷമ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.