കോട്ടയം: ഖാദി ഗ്രാമവ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് എറണാകുളത്ത് ജനുവരി 10ന് ഏകദിന ശില്പശാല നടത്തുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജനും പങ്കെടുക്കുന്ന ശില്പശാലയില് ഖാദി മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇ-മെയിലിലോ 9447729288 എന്ന മൊബൈല്‍ നമ്പരിലോ രജിസ്റ്റര്‍ ചെയ്യണം.
Advertisements