ഒന്നര കോടിയുടെ വില്പന…! ഓണക്കാലം ഖാദിക്കാലം

30 ശതമാനം റിബേറ്റിൽ വസ്ത്രങ്ങൾ ലഭ്യം

Advertisements

കൊച്ചി: കലൂർ ഖാദി ടവർ ഷോ റൂമിൽ ആഗസ്റ്റ് രണ്ട് മുതൽ ആരംഭിച്ച ഓണം ഖാദി മേളയിൽ ഇതുവരെ ഒന്നര കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ വർഷങ്ങളേക്കാൾ ഇരട്ടിയാണിത്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ ഏഴ്‌വരെ എല്ലാ ഉൽപ്പന്നങ്ങൾക്കും 30ശതമാനം റിബേറ്റ് ലഭിക്കും. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ ഡയറക്ട് മാർക്കറ്റിംഗിന്റെ നിയന്ത്രണത്തിലാണ് ഖാദി ഗ്രാമ സൗഭാഗ്യ പ്രവർത്തിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിൽക്ക് സാരികൾക്കാണ് ആവശ്യക്കാർ കൂടുതൽ. കോപ്പർ ഡിസൈനിലെ ടി.എൻ.ആർ എന്നറിയപ്പെടുന്ന പുതിയ സിൽക്ക് സാരിക്ക് വൻ സ്വീകാര്യതയാണ്. 12,000 രൂപ മുതലാണ് സാരിക്ക് വില.

പാലക്കാട് ശ്രീകൃഷ്ണപുരം പട്ടു സാരികളാണ് വിൽപനയിൽ രണ്ടാമത്. പ്രിന്റഡ് സാരി, ഡ്യൂപിയോൺ സിൽക്ക്, ടസർ സിൽക് മുതലായ വിഭാഗങ്ങളിലായാണ് സാരി ശേഖരം. 3,000മുതൽ 15,000വരെ വില വരും. റിബേറ്റ് നിരക്കിൽ മിതമായ വിലയ്ക്ക് സാരി വാങ്ങാം.

പുരുഷൻമാർക്ക് 5,000ൽ പരം ഷർട്ടുകളുണ്ടിവിടെ. മുണ്ടുകൾ, പുതപ്പ്, ബെഡ് ഷീറ്റ്, കരകൗശല വസ്തുക്കൾ, സെറ്റ് മുണ്ട്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, റണ്ണിംഗ് മെറ്റീരിയൽ തുടങ്ങിയവയുമുണ്ട്. ഉപയോക്താക്കൾക്കായി സ്വർണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. വരും ദിനങ്ങളിൽ വിൽപനയിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ലതീഷ് കുമാർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.