കിടങ്ങൂർ: വിൽപ്പനയ്ക്കായി പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. കിടങ്ങൂർ ചേർപ്പുങ്കൽ വെട്ടിത്താനത്ത് വീട്ടിൽ സനീഷി(32)നെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചേർപ്പുങ്കൽ പാറേപ്പീടിക റോഡിൽ മാർ ശ്ലീബാ നഴ്‌സിംങ് കോളേജിനു സമീപത്തു നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐമാരായ എബി ജോസഫ്, ബിജു ചെറിയാൻ, സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, സനീഷ്, ജിനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നുപ. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കിടങ്ങൂരിലും പരിസരത്തും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത് ഇയാളാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 25 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.