കോട്ടയം : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി കിടങ്ങൂരിൽ യുവാവ് പൊലീസ് പിടിയിലായി. ചേർപ്പുങ്കൽ ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവിനെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. കിടങ്ങൂർ കറുകപ്പിള്ളിയിൽ അഖിൽ മോനെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചേർപ്പുങ്കൽ പഴയ ജംഗ്ഷൻ ഭാഗത്ത് ലിങ്ക് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ അഖിലിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് , എസ്.ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണൻ , എ.എസ്.ഐ ജയചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഗ്രിഗോറിയസ്, അരുൺ കുമാർ എന്നിവർ ചേർന്നു അറസ്റ്റ് ചെയ്തു. ഇയാൾ ചേർപ്പുങ്കൽ ഭാഗത്തും പരിസരത്തും കഞ്ചാവ് വില്പന നടത്തി വരുന്ന ആളാണ്.