കോട്ടയം : കിടങ്ങൂരിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്‍റെ മകന്‍ അലക്സ് ബാബുവി (24) നെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നിര്‍ദ്ദേശപ്രകാരം പാലാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി.ടോംസണ്‍, എസ്. ഐ. അഭിലാഷ്.എം.ഡി, എ. എസ്. ഐ. ബിജു.കെ.തോമസ്, സീനിയര്‍ സി.പി.ഒ ഷെറിന്‍ സ്റ്റീഫന്‍, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.