തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

കായംകുളം: കോണ്‍ട്രാക്റ്റ് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതി അല്‍ത്താഫ് (25), ആറാം പ്രതി സല്‍മാന്‍ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ കോണ്‍ട്രാക്ക് പണിക്ക് വന്ന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചാണ് ഇവര്‍ പണം കവര്‍ന്നത്. ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.

Advertisements

അക്രമികള്‍ വൈസിലിനെ തട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണു പേഴ്സും കൈക്കലാക്കി. ശേഷം ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം പിന്‍വലിക്കുകയായിരുന്നു. കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികള്‍ കായംകുളത്തെ എടിഎം കൗണ്ടറില്‍ നിന്നും വൈസിലിന്‍റെ എടിഎം കാർഡ് ഉപയോഗിച്ച്‌ പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം പ്രതിയായ സല്‍മാൻ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും, ആറാം പ്രതിയായ അല്‍ത്താഫ് കായംകുളം പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്. ആറാം പ്രതിയായ അല്‍ത്താഫ് 6 ഗ്രാം ചരസ്സ് കയ്യില്‍വെച്ച കേസിലും പ്രതിയാണ്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Hot Topics

Related Articles