മുംബൈ: മുംബൈയിൽ വാങ്ങിയ രണ്ടര ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. സുഹൃത്തിന്റെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ അടങ്ങുന്ന ആറംഗ സംഘത്തിനെതിരെ 27 വയസുകാരനാണ് പരാതി നല്‍കിയത്. സ്വകാര്യ കമ്പനിയില്‍ ഓഡിറ്ററായി ജോലി ചെയ്യുന്ന വിനയ് ചൗരസ്യ എന്നയാളാണ് പരാതിക്കാരൻ. ഇയാളുടെ സുഹൃത്തായ ലക്ഷ്മി താക്കൂറിന്റെ അമ്മ പൂനം താക്കൂർ, സഹോദരി സീമ ജാ എന്നിവരടങ്ങിയ സംഘത്തിനെതിരെയാണ് പരാതി.
സുഹൃത്തിന്റെ അമ്മയ്ക്ക് ഭവന വായ്പ ആവശ്യമായിരുന്നു. ഇത് എടുത്തു കൊടുക്കാനായി അവർ വിനയെ സമീപിച്ചു. ഇയാള്‍ രണ്ടര ലക്ഷം രൂപ ഈ ആവശ്യത്തിനായി വാങ്ങി. എന്നാല്‍ ബാങ്കില്‍ നല്കിയ വായ്പാ അപേക്ഷ പിന്നീട് നിരസിക്കപ്പെട്ടു. ഇതോടെ രണ്ടര ലക്ഷം രൂപ വിനയില്‍ നിന്ന് തിരികെ ചോദിച്ചു. എന്നാല്‍ പണം തിരികെ നല്കാൻ കുറച്ച് സമയം വേണമെന്ന് വിനയ് അവരെ അറിയിക്കുകയായിരുന്നു. ഒക്ടോബർ 24നാണ് ബാങ്ക് വായ്പാ അപേക്ഷ നിരസിച്ചത്. മൂന്നാഴ്ച കഴിഞ്ഞും പണം കിട്ടാതെ വന്നപ്പോള്‍ ഞായറാഴ്ച രണ്ട് സ്തീകളടങ്ങുന്ന സംഘം പുലർച്ചെ 4.17ന് വിനയുടെ വീട്ടിലെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനയുടെ അമ്മ വീടിന്റെ വാതില്‍ തുറന്നതും ആറംഗ സംഘം വീട്ടിലേക്ക് ഇരച്ചുകയറി സാധനങ്ങള്‍ തകർത്ത് നാശനഷ്ടങ്ങളുണ്ടാക്കി. ബാത്ത്റൂം തുറന്ന് വിനയെ പിടിച്ച് പുറത്തിറക്കി. തുടർന്ന് നിർബന്ധിച്ച് ഒരു സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി. പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി താനെയിലുള്ള ദിവ്യ പാലസ് ഹോട്ടലില്‍ എത്തിച്ച് അവിടെ പൂട്ടിയിട്ടു. തുടർന്ന് വിനയോട് അമ്മയെ വിളിച്ച് പണം നല്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയെ വിളിച്ചപ്പോള്‍ തങ്ങള്‍ പൊലീസില്‍ വിവരമറിയിക്കാൻ പോവുകയാണെന്നാണ് അവർ മറുപടി നല്‍കിയത്. ഇതോടെ സംഘത്തിലെ മറ്റ് നാല് പേരും രക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ യുവാവിനെ ഒരു ഓട്ടോയില്‍ കയറ്റി വൈകുന്നേരം ആറ് മണിയോടെ സാംത നഗർ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിനും ഉപപദ്രവമേല്പ്പിക്കലിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.