കുരോപ്പട : യുവാവിന്റെ ചികിത്സ സഹായ സമാഹരണത്തിനായി ജനകീയകമ്മറ്റി രൂപീകരിച്ചു. കൂരോപ്പട പഞ്ചായത്തിലെ പതിനാറാം വാർഡിൽ ജെയ്സന്റെ തോമസി (28) ന്റെ ചികിത്സയ്ക്കു ആവശ്യമായ പണം സ്വരൂപിക്കുന്നതിനാണ് കമ്മറ്റി രൂപീകരിച്ചത്. ഇരു കിഡ്നികളും പ്രവർത്തനരഹിതമായി അത്യാസന്ന നിലയിൽ കഴിയുന്ന ജെയ്സൻ്റെ ജിവൻ രക്ഷിക്കുന്നതിനായി അടിയന്തിരമായി ഓപ്പറേഷൻ ആവശ്യമാണ്.ഇതിന് ഏതാണ്ട് 5 ലക്ഷം രൂപയോളം ചിലവ് വരും.
പതിനാറാം വാർഡിലെ മുഴുവൻ വീടുകളിൽ നിന്നുമായി പണം സ്വരൂപിച്ച് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഡിസംബർ 25 ,26 തിയകളിൽ പതിനാറാം വാർഡിലെ മുഴുവൻ വീടുകളിലും നോട്ടീസ് നൽകും. ജനുവരി 2ന് വീടുകൾ കയറി ഫണ്ട് സമാഹരിക്കും. ജനകീയ കമ്മറ്റിയുടെ
ഭാരവാഹികളായി ഇ എസ് വിനോദ്,
റ്റി എം ആന്റണി ,ബിജു കാരിമല (രക്ഷാധികാരികൾ )
ഷീലാ മാത്യു (ചെയർമാൻ)
സിബി കാരിമല (വൈസ് ചെയർമാൻ)
റ്റി.എം ജോർജ് (കൺവീനർ )
റ്റി.എൻ രാജേന്ദ്രനാഥ് (ജോയിൻ കൺവീനർ), ഇ എസ് മനോജ് (സെക്രട്ടറി)
മജേഷ് ഗോപി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.