കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20

കോട്ടയം: സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേയ്ക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്. അക്കാദമി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. 10 മാസമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകൾ 2024 ജൂൺ ആദ്യ വാരം ആരംഭിക്കും.

Advertisements

കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ / ആശ്രിതർ ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 2024 ഏപ്രിൽ 20. കോഴ്‌സ് ഫീ 20,000 രൂപയും 18 ശതമാനം ജി.എസ്.ടിയും.(കോഷൻ ഡെപ്പോസിറ്റ്) കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8075768537, 0471 – 2479966, 0471 – 2309012

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.