പാരീസ് : ഒരൊറ്റ സീസണിലേക്ക് 6329 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും കരിങ്കല്ലുപോലെ നില്ക്കണമെങ്കില് അതിനൊരു പ്രത്യേക മാനസിക കരുത്തു വേണം.പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്ന ചൊല്ലില്‍ വാസ്തവമില്ലെന്നു തെളിയിച്ച് ഫ്രഞ്ച് ഫുട്ബോള്‍ സൂപ്പര്‍ താരം കിലിയൻ എംബാപ്പെ. സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി വാഗ്ദാനം ചെയ്ത, 2023-24 സീസണിലേക്ക് 700 മില്യണ്‍ യൂറോ (6329 കോടി രൂപ) കരാര്‍ കൈലിയൻ എംബാപ്പെ വേണ്ടെന്നുവച്ചതായാണു ലഭിക്കുന്ന സൂചന.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി (പാരീസ് സെന്റ് ജെര്മെയ്ൻ) താരമായ കൈലിയൻ എംബാപ്പെയെ നേരിട്ട് കണ്ട് സംസാരിക്കാനായി പാരീസില്‍ എത്തിയ അല്‍ ഹിലാല്‍ പ്രതിനിധികള്‍ക്കു നിരാശരായി മടങ്ങേണ്ടിവന്നു. 2023-24 സീസണില്‍ പിഎസ്ജിയുമായി എംബാപ്പെയുടെ കരാര്‍ അവസാനിക്കും. 2713 കോടി രൂപ (300 മില്യണ്‍ യൂറോ) എംബാപ്പെയുടെ ട്രാൻസ്ഫറിനായി പിഎസ്ജിക്കു നല്‍കാമെന്നും 2023-24 സീസണിലേക്ക് 6329 കോടി രൂപ (700 മില്യണ്‍ യൂറോ) എംബാപ്പെയ്ക്കു വാഗ്ദാനം ചെയ്തുമാണ് അല്‍ ഹിലാല്‍ ഓഫര്‍ വച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതായത്, 9042 കോടി രൂപയുടെ (300+700 മില്യണ്‍ യൂറോ) ഓഫര്‍ എംബാപ്പെയ്ക്കായി അല്‍ ഹിലാല്‍ നടത്തി. ലയണല്‍ മെസിക്കായി വലയെറിഞ്ഞു പിഴച്ച അല്‍ ഹിലാലിന് എംബാപ്പെയെയും സ്വന്തമാക്കാൻ സാധിക്കില്ലെന്ന സൂചനയാണു നിലവില്‍ ലഭിക്കുന്നത്.