നിർത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ച്‌ അപകടം; കിളിമാനൂരിൽ രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ നിർത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ച്‌ അപകടം. രണ്ട് പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയില്‍ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു (36), അനി(40) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്താണ് അപകടം സംഭവിച്ചത്.

Advertisements

മിനി ലോറി സംസ്ഥാന പാതയില്‍ റോഡരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയിലേക്കാണ് രണ്ട് പേർ സ‌ഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും പിന്നാലെ തിരുവനന്തപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles