കിളിരൂര്‍ എസ്എന്‍ഡിപി സ്‌കൂളില്‍ അനുമോദന സമ്മേളനവും അവാര്‍ഡ് വിതരണവും ഇന്ന്

കോട്ടയം : കിളിരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി , ഹയര്‍സെക്കണ്ടറി പരീകഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അനുമോദന യോഗവും അവാര്‍ഡ് വിതരണവും ഇന്ന് നടക്കും. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എ കെ മോഹനന്‍ അടിവാക്കല്‍ അധ്യക്ഷനാകും. എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി സുരേന്ദ്രന്‍ കെ ജി , സജീഷ് കുമാര്‍ മണലേല്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു , തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ മേനോന്‍ , പഞ്ചായത്തംഗം സുമേഷ് കാഞ്ഞിരം , അനീഷ് ഒ എസ്, ഗീത പി , ലിന്‍സി പി എസ് , അനു പത്മനാഭന്‍ , ജയേഷ് കോതാടി എന്നിവര്‍ സംസാരിക്കും.

Advertisements

Hot Topics

Related Articles