മാഡ്രിഡ് : ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ അടുത്ത സമ്മറില്‍ റയല്‍ മാഡ്രിഡില്‍ എത്തുമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ഒരു കാര്യം വിചാരിച്ചാല്‍ അത് ചെയ്തിരിക്കുമെന്ന് ടെബാസ് പറഞ്ഞു. മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ലാ ലിഗ പ്രസിഡന്റ. ലോക ചാമ്പ്യനായ മറ്റൊരു താരം കൂടി ലാ ലിഗയില്‍ എത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹാവിയര്‍ ടെബാസ്. ”ഒന്നും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഫ്ലോറന്റിനോ പെരസ്. അദ്ദേഹം ഒന്നും നഷ്ടപ്പെടുത്താറില്ല. ഒരു കാര്യം വിചാരിച്ചാല്‍ പെരസ് അത് ചെയ്തിരിക്കും.” ഹാവിയര്‍ ടെബാസ് പറഞ്ഞു.
“എംബാപ്പെ അടുത്ത സീസണില്‍ ലാ ലിഗയില്‍ പന്ത് തട്ടുമെന്നാണ് ഞാൻ കരുതുന്നത്. 80 ശതമാനവും അത് നടക്കാനാണ് സാധ്യത. എംബാപ്പെയുടെ ഭാഗധേയം റയല്‍ മാഡ്രിഡുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് എനിക്ക് തോന്നുന്നത്.” ലാ ലിഗ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഎസ്ജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ഇപ്പോള്‍ ക്ലബ്ബില്‍ തുടരുന്നുണ്ടെങ്കിലും കരാര്‍ പുതുക്കാൻ എംബാപ്പെ തയ്യാറായിട്ടില്ല. അടുത്ത വര്‍ഷം ജൂണില്‍ പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാര്‍ അവസാനിക്കും. ഇതിന് ശേഷം ഫ്രീ ഏജന്റായി തന്റെ സ്വപ്ന ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാൻ താരം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വമ്ബൻ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രത്യേക മികവുള്ള വ്യക്തിയാണ് നിലവിലെ റയല്‍ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റിനോ പെരസ്. ലൂയിസ് ഫിഗോ, സിനദിൻ സിദാൻ, ഡേവിഡ് ബെക്കാം, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ സൂപ്പര്‍ താരങ്ങളെ റയല്‍ മാഡ്രിഡ് സൈൻ ചെയ്തത് ഫ്ലോറന്റിനോ പെരസ് ക്ലബ്ബിന്റെ തലപ്പത്ത് ഇരിക്കുമ്ബോഴാണ്.