കിലിയൻ എംബാപ്പെക്ക് കിടിലൻ ഓഫറുമായി റയൽ ; 50 മില്യണ്‍ യൂറോ ശമ്പളവും അഞ്ച് വര്‍ഷത്തെ കരാറും ഓഫർ 

പാരിസ് : സെൻറ് ജെര്‍മെയ്‌നായി കളിക്കുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെക്ക് ഓഫറുമായി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ്. 50 മില്യണ്‍ യൂറോ ശമ്പളവും അഞ്ച് വര്‍ഷത്തെ കരാറുമാണ് ടീം താരത്തിന് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ബില്യണ്‍ യൂറോ റിലീസ് ക്ലോസായും കരാറിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജി ആവശ്യപ്പെടുന്ന 200 മില്യണ്‍ യൂറോ നല്‍കാൻ റയല്‍ മാഡ്രിഡിന് ലക്ഷ്യമില്ല. അതിനാല്‍ അടുത്ത സമ്മറില്‍ താരത്തെ ടീമിലെത്തിക്കുമെന്നാണ് വാര്‍ത്ത.

Advertisements

2024 ജൂണിനപ്പുറത്തേക്ക് പിഎസ്ജിയിലെ കരാര്‍ പുതുക്കാൻ എംബാപ്പെ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം. എംബാപ്പെ പിഎസ്ജി ക്ലബില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കണമെന്നും അടുത്ത വര്‍ഷം ഫ്രീയായി ക്ലബ് വിടാൻ അനുവദിക്കില്ലെന്നും പ്രസിഡൻറ് നാസ്സര്‍ അല്‍ ഖലീഫി പറഞ്ഞിരുന്നു. ഇതോടെ താരം ക്ലബ് വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024ന് ശേഷം കരാര്‍ പുതുക്കാൻ താല്‍പര്യമില്ലെന്ന് എംബാപ്പെ ക്ലബ് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് പോകാൻ ക്ലബിനോട് താൻ അനുമതി ചോദിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 10-26 ഇടയില്‍ താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായേക്കും. പിഎസ്ജിയുമായി എംബാപ്പെ കരാര്‍ പുതുക്കിയില്ലെങ്കില്‍ താരത്തെ ക്ലബ് വില്‍ക്കും. അതിനാല്‍ തീരുമാനം എംബാപ്പെയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

2017ല്‍ എഎസ് മൊണാക്കോയില്‍ നിന്ന് 180 മില്യണ്‍ യൂറോ നല്‍കിയാണ് പിഎസ്ജി എംബാപ്പെയെ സ്വന്തമാക്കിയിരുന്നത്. ഈ തുക തിരിച്ചുപിടിക്കാനാകാതെ കരാറിന്റെ അവസാന വര്‍ഷത്തില്‍ താരത്തെ വിട്ടയക്കേണ്ടി വരുന്ന ധര്‍മസങ്കടത്തിലാണ് പിഎസ്ജിയുള്ളത്. എന്നാല്‍ ഫ്രീയായി പോകണമെന്നില്ലെന്നും പിഎസ്ജിക്ക് ട്രാൻസ്ഫര്‍ തുക ലഭിക്കുന്ന രീതിയില്‍ ക്ലബ് വിടണമെന്നാണ് എംബാപ്പെയുടെ നിലപാടെന്നുമാണ് വിവരം.

അതേസമയം, എംബാപ്പെ പ്രീമിയര്‍ ലീഗില്‍ മാറാൻ തീരുമാനിച്ചാല്‍ ആഴ്‌സണില്‍ ചേരുമെന്നും കിം കര്‍ദിഷായിൻ ഏജൻറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിംവദന്തിയുണ്ട്. സ്‌പോര്‍ട്‌സ്‌ ബൈബിളടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, എംബാപ്പെക്കായുള്ള പോരാട്ടത്തില്‍ ലിവര്‍പൂളും രംഗത്തെത്തിയതായി ട്വീറ്റുകളുണ്ട്. 200 മില്യണ്‍ ഡോളര്‍ താരത്തിന് ഓഫര്‍ ചെയ്തതായാണ് ലിവര്‍പൂള്‍ എഫ്‌സി ന്യൂസ് ട്വീറ്റ് ചെയ്തത്. നിലവില്‍ പിതാവിന്റെ ജന്മനാടായ കാമറൂണിലാണ് എംബാപ്പെ. രാജ്യത്തേക്കുള്ള താരത്തിന്റെ ആദ്യ സന്ദര്‍ശനത്തില്‍ വൻ സ്വീകരണമാണ് ലഭിക്കുന്നത്. സ്വീകരണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Hot Topics

Related Articles