വായ്പാ തട്ടിപ്പും അനധികൃത ഇടപാടുകളും: കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്; കിംസ് ഗ്രൂപ്പ് ആശുപത്രി കൈമാറ്റം ചെയ്തതിൽ അടക്കം തട്ടിപ്പെന്ന് സൂചന

കോട്ടയം: വായ്പാ തട്ടിപ്പും അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് കോട്ടയത്തെ കിംസ് ആശുപത്രി വീണ്ടും വാർത്തകളിൽ നിറയുന്നു. കിംസ് ആശുപത്രിയിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുടമാളൂരിലെ ആശുപത്രിയിൽ പരിശോധന നടത്തിയതോടെയാണ് ഇപ്പോൾ വീണ്ടും കിംസ് വിവാദങ്ങളിൽ നിറയുന്നത്.
കിംസ് ആശുപത്രിയിലെ 55 കോടിയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നതെന്നു വിവരം ലഭിച്ചിട്ടുണ്ട്.

Advertisements

120 കോടിയുടെ വ്യാജപ്രമാണം നൽകി എന്ന ആരോപണവും കിംസ് മാനേജ്മെന്റ് നേരിടുന്നുണ്ട്. ഈ വിഷയവും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതാണ്. 55 കോടിയുടെ വായ്പ കൂടാതെ കോട്ടയം കിംസിൽ 120 കോടി നിക്ഷേപിച്ചു എന്നാണ് മാനേജ്മെന്റ് അവകാശപ്പെട്ടത്. എന്നാൽ ഈ തുക നിക്ഷേപിച്ചിട്ടില്ല എന്ന് പരാതിക്കാരനായ പ്രവാസി വ്യവസായി ജൂബി ദേവസ്യ ആരോപിക്കുന്നു. മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് ഇഡിയുടെ റെയ്ഡ് എന്നറിയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയിൽ കിംസ് എംഡി നജീബിനും നാല് പേർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പുറത്തുവരുന്ന വിവരം. കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിന്നെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ നേരത്തെ ലഭിച്ച ജാമ്യത്തിലാണ് കിംസ് മേധാവികൾ.

ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. കിംസ് ഉടമകളായ ഇ.എം.നജീബും കൂട്ടരുമാണ് എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്. ജൂബി നൽകിയ വഞ്ചനാക്കേസ് സിവിൽ കേസ് ആക്കി മാറ്റണം, പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് കാരണം ഹൈക്കോടതിയിൽ ഹാജരാകുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ട് എന്നൊക്കെയുള്ള തടസവാദങ്ങളാണ് കിംസ് ഗ്രൂപ്പ് കോടതിയിൽ ഉന്നയിച്ചത്. വഞ്ചനാക്കേസ് കിംസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്നുള്ളതുകൊണ്ടാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കണമെന്ന് കിംസ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. സിവിൽ കേസ് ആകുമ്‌ബോൾ ക്രിമിനൽ കേസിന്റെ പശ്ചാത്തലമില്ല. മുന്നോട്ടു നീങ്ങാനുള്ള സാവകാശവും ലഭിക്കും. ഇതാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കാനുള്ള കിംസിന്റെ നീക്കങ്ങൾക്ക് പിന്നിൽ.

അതേസമ.യം, 120 കോടിക്കടുത്ത തുക നിക്ഷേപിക്കാതെ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചുവെന്നാണ് ജൂബി ദേവസ്യ ആരോപിക്കുന്നത്. ഈ തുക കോട്ടയം കിംസിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് ജൂബി ദേവസ്യയുടെ പക്ഷം. കിംസിൽ തനിക്കുള്ള ഷെയർ കുറച്ച് കാണിക്കാൻ വേണ്ടിയാണ് കോട്ടയം കിംസിൽ 120 കോടിക്കടുത്ത തുക നിക്ഷേപിച്ചതായി രേഖകൾ ഉണ്ടാക്കിയത് എന്നാണ് ജൂബിയുടെ ആരോപണം. കോട്ടയം കിംസിന്റെ പേരിൽ കിംസ് ഗ്രൂപ്പ് നടത്തിയത് വായ്പാതട്ടിപ്പും വഞ്ചനയും ആണെന്ന് മനസിലാക്കിയാണ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്.

ഒരു സ്ഥാപനത്തിലേക്ക് അനുവദിക്കുന്ന തുക മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് റിസർവ് ബാങ്ക് ചട്ടപ്രകാരം കുറ്റകരമാണ്. സിബിഐയോ പൊലീസോ അന്വേഷിക്കേണ്ട കുറ്റകൃത്യം എന്നാണ് റിസർവ് ബാങ്ക് ഫണ്ട് ദുരുപയോഗത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയം കിംസിൽ നടന്ന 55 കോടിയുടെ വായ്പാതട്ടിപ്പ് കേസ് സംബന്ധിച്ച് റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴത്തെ എൻഫോഴ്‌സ്‌മെന്റ് പരിശോധനയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.