വണ്ടിപ്പെരിയാർ : അമ്പതഞ്ചാം
മൈലിൽ കിണറ്റിൽ വീണ കേഴയാടിനെ പീരുമേട് ഫയർഫോഴ്സ് രക്ഷപെടുത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ഇന്നലെ രാത്രിയോടെയാണ് കേഴയാട് വീണത്
ചന്ദ്രൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് കേഴയാട്വീണത്. ഇന്ന് രാവിലെ ഉടമ കിണറിന് സമീപമെത്തിയപ്പോഴാണ് കേഴയാട് കിണറ്റിൽ വീണത് ശ്രദ്ധയിൽ പെട്ടത്
തുടർന്ന് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും വനപാലകർ സ്ഥലത്തെത്തി പരിശോധനകൾക്ക് ശേഷം പീരുമേട് ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കിണറ്റിലിറങ്ങി വല ഉപയോഗിച്ച് കേഴയാടിനെ കരയ്ക്ക് എത്തിച്ചു. വനപാലകർ കേഴയാടിനെ അവിടെ തന്നെ തുറന്ന് വിടുകയും ചെയ്തു.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തി ഇത്തരത്തിൽ അപകടങ്ങളിൽ പെടുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
കിണറ്റിൽ വീണ കേഴയാടിനെ പീരുമേട് ഫയർഫോഴ്സ് രക്ഷപെടുത്തി
Advertisements