രാജാവിന് രാജകീയം..! കിങ്ങിന് കിരീടം..! 18 ആം സീസണിൽ അത്ഭുത കിരീടം നേടി രാജാവ്; ചരിത്രം തിരുത്തി ബാംഗ്ലൂരിന് ഐപിഎൽ കിരീടം

അഹമ്മദാബാദ്: ആർസിബിയുടെ കിരീട സ്വപ്‌നങ്ങൾക്ക് തുല്യം ചാർത്തി 18 ആം സീസണിൽ ആദ്യ കിരീടം..! കിംങ് കോഹ്ലിയുടെ സ്വപ്‌നം ഒടുവിൽ യാഥാർത്ഥ്യമായി മാറി. 18 സീസൺ നീണ്ടു നിന്ന ആർസിബിയുടെ കിരീട സ്വപ്‌നമാണ് യാഥാർത്ഥ്യമായത്. ഒൻപത് വിക്കറ്റ് നഷ്ടമാക്കി ആർസിബി ഉയർത്തിയ 190 റൺ മറികടക്കാനാവാതെ പഞ്ചാബ് മുട്ട് മടക്കി. പഞ്ചാബ് 20 ഓവറിൽ നേടിയത് 184 റൺ മാത്രമായിരുന്നു.

Advertisements

ഫൈനലിൽ ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റിംങിന് ഇറങ്ങിയ കോഹ്ലിയും, സാൾട്ടും ചേർന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഒൻപത് പന്തിൽ 16 റണ്ണടിച്ച സാൾട്ടിന്റെ പോരാട്ടം രണ്ടാം ഓവറിന്റെ നാലാം പന്തിൽ അവസാനിച്ചു. ഒരു സിക്‌സും രണ്ട് ഫോറും സഹിതം മികച്ച ടച്ച് കിട്ടിയ സാൾട്ടിനെ ജാമിസണിന്റെ പന്തിൽ അയ്യർ പിടിച്ച് പുറത്താക്കുകയായിരുന്നു. ഒരു വിക്കറ്റ് പോയതോടെ പ്രതിരോധത്തിലായ ആർസിബിയ്ക്ക് ആറ് ഓവറിൽ 56 റൺ മാത്രം ബോർഡിലുള്ളപ്പോഴാണ് രണ്ടാമത് തിരിച്ചടി കിട്ടിയത്. 18 പന്തിൽ 24 റൺ മാത്രമെടുത്ത മായങ്ക് അഗർവാൾ വീണു. മായങ്കിനെ ചഹൽ അർഷദീപിന്റെ കയ്യിൽ എത്തിക്കുമ്പോൾ 56 റൺ മാത്രമാണ് ആർസിബിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, ക്യാപ്റ്റൻ പട്ടിദാറും കോഹ്ലിയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാത്തെ പത്ത് ഓവർ വരെ കളി എത്തിച്ചു. എന്നാൽ, പത്താം ഓവറിന്റെ അഞ്ചാം പന്തിൽ ജാമിസണിന്റെ മികച്ച ഒരു യോർക്കർ പട്ടിദാറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. 16 പന്തിൽ 26 റണ്ണുമായി മികച്ച ടച്ചിലേയ്ക്കു നീങ്ങുകയായിരുന്നു ഈ സമയം രജത് പടിദാർ. പിന്നാലെ ആരാധകരുടെ പ്രതീക്ഷകളത്രയും വിരാട് കോഹ്ലിയിലായി. അത് വരെ തട്ടിമുട്ടി നിന്നിരുന്ന കോഹ്ലി ട്രാക്ക് മാറ്റാൻ തുടങ്ങിയതും ഇടിത്തീയായി ഒമറാസിയെത്തി.

ഒമറാസിയുടെ ബൗൺസറിൽ ബാറ്റ് വച്ച കോഹ്ലി ഒമറാസിയ്ക്ക് തന്നെ റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. വിമർശകർ വിമർശിക്കുന്നത് പോലെ ടെസ്റ്റ് ഇന്നിംങ്‌സ് കളിച്ച കോഹ്ലി 35 പന്തിൽ 43 റൺ മാത്രമാണ് എടുത്തത്. മൂന്നു ഫോർ മാത്രമാണ് ഇദ്ദേഹത്തിന് നേടാനായതും. ചെറിയൊരു വെടിക്കെട്ട് നടത്തിയ ലിവിംങ്‌സ്റ്റൺ 15 പന്തിൽ 25 റണ്ണെടുത്ത് മടങ്ങുമ്പോൽ സ്‌കോർ 167 മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ, ജിതേഷ് ശർമ്മയും (24), റൊമോരോ ഷെപ്പേർഡും (ഒൻപത് പന്തിൽ 17) തങ്ങളാൽ കഴിയുന്ന സംഭാവന നൽകി. ഇതോടെ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി 190 എന്ന സ്‌കോറിൽ ബാംഗ്ലൂർ ബാറ്റിംങ് അവസാനിപ്പിച്ചു. അവസാന ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ആർഷദീപ് സിംങാണ് 200 കടക്കാതെ ബാംഗ്ലൂരിനെ തടഞ്ഞത്. ആർഷദീപും, കെയിൽ ജാമിസണും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. ഒമറാസിയും, വൈശാഖും, ചഹലും ഓരോ വിക്കറ്റ് വിതം വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച പഞ്ചാബ് ആദ്യ പവർപ്ലേയിൽ വിജയത്തിലേയ്ക്കു കുതിക്കുകയായിരുന്നു. 43 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് പ്രിയനീഷ് അര്യ (19 പന്തിൽ 24) പ്രഭുശ്രിമ്മാനെ പിച്ചിൽ നിർത്തി മടങ്ങിയത്. പക്ഷേ, ടച്ച് കിട്ടാൻ വിഷമിച്ച പ്രഭു (22 പന്തിൽ 26) രണ്ടാം വിക്കറ്റായി മടങ്ങുമ്പോഴും 8.3 ഓവറിൽ 72 എന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ, 79 ൽ അയ്യർ (രണ്ട് പന്തിൽ 1) വീണതോടെ പഞ്ചാബ് ക്യാമ്പിൽ ആശങ്കയായി. അപ്പോഴും ഒരു വശത്ത് ഉറച്ച് നിൽക്കുന്ന ഇഗ്ലിസിലായിരുന്നു പഞ്ചാബ് പ്രതീക്ഷകളത്രയും.

എന്നാൽ, മികച്ച ഫോമിൽ പന്തെറിഞ്ഞ ക്രുണാൽ പാണ്ഡ്യ , 12 ആം ഓവറിന്റെ ആദ്യ പന്തിൽ ഇഗ്നിസിനെ (23 പന്തിൽ 39) ലിവിംങ് സ്റ്റണിന്റെ കയ്യിൽ എത്തിച്ചതോടെ കളിയിൽ ആർസിബി പിടിമുറുക്കി. 136 ൽ വദ്ര (15), 142 ൽ മാർക്കസ് സ്റ്റോണിസ് (6), 145 ൽ ഒമറാസി (1) എന്നിവർ കൂടി വീണതോടെ ആർസിബി വിജയം ഉറപ്പിച്ചു. എന്നാൽ, അപ്പോഴും പഞ്ചാബിന്റെ പ്രതീക്ഷ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ സാധിക്കുന്ന ശശാങ്ക് സിംങ് ഒരു വശത്ത് നിൽക്കുന്നതായിരുന്നു. അവസാന ഓവറിൽ പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 29 റണ്ണായിരുന്നു.

Hot Topics

Related Articles