കിങ്ങിന് ഗില്ലിന്റെ സെഞ്ച്വറിച്ചെക്ക്…! സോറി സാല, ഇക്കുറിയും കപ്പില്ല; ഗുജറാത്തിനോട് തോറ്റ് ബാംഗ്ലൂരിന് മടക്കം

ചെപ്പോക്ക്: കിങ്ങിന് സെഞ്ച്വറിച്ചെക്കുവച്ച് ഗിൽ നിന്നതോടെ പ്ലേ ഓഫ് കാണാതെ ബാംഗ്ലൂരിന് മടക്കം. നിർണ്ണായക മത്സരത്തിൽ ഗുജറാത്തിനോട് തോറ്റ് ബാംഗ്ലൂർ മടങ്ങിയതോടെ പ്ലേ ഓഫ് ലൈനപ്പായി. ഗുജറാത്തും, ചെന്നൈയും, ലഖ്‌നൗവും മുംബൈയും ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടും.
സ്‌കോർ
ബാംഗ്ലൂർ – 197-5
ഗുജറാത്ത് – 198-4

Advertisements

നിർണ്ണായക മത്സരത്തിൽ ടോസ് നഷ്ടമായ ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു. ഫാഫും കോഹ്ലിയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഏഴ് ഓവറിൽ 67 റൺ ചേർത്ത ശേഷമാണ് കോഹ്ലിയെ ക്രീസിൽ നിർത്തി ഫാഫ് (19 പന്തിൽ 28) മടങ്ങിയത്. 13 റൺ കൂടി ചേർത്തപ്പോഴേയ്ക്കും മാക്‌സ് വെല്ലും (11)വീണു. പിന്നാലെ 85 ൽ മഹിപാൽ ലാമോറും (1) വീണപ്പോഴും ഒരറ്റത്ത് കോഹ്ലി ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് എത്തിയ ബ്രൈസ് വെൽ (26) കോഹ്ലിയ്‌ക്കൊപ്പം നിന്ന് ആഞ്ഞടിച്ചതോടെയാണ് സ്‌കോർ 200 ന് അടുത്തെത്തിയത്. അവസരം ലഭിച്ച ദിനേശ് കാർത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. 15 പന്തിൽ ഓരോ സിക്‌സും ഫോറും പറത്തി 23 റണ്ണെടുത്ത അനൂജ് റാവത്തും മികച്ച ബാറ്റിംങ് കാഴ്ച വച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാത്തിലും ഉപരിയായി തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ വിരാട് കോഹ്ലി തന്നെയാണ് കളിയിൽ ബാംഗ്ലൂരിന്റൈ തുറുപ്പ് ചീട്ടായി മാറിയത്. 61 പന്തിൽ 165 സ്‌ട്രൈക്ക് റേറ്റിലാണ് കോഹ്ലി 101 റണ്ണടിച്ചെടുത്തത്. ഗുജറാത്തിന് വേണ്ടി നൂർ അഹമ്മദ് രണ്ടും, റാഷിദ് ഖാനും, യഷ് ദയാലും, മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങിൽ സാഹയെ (12) ആദ്യം വീഴ്ത്തിയെങ്കിലും ഒരു വശത്ത് ഗില്ലും വിജയ് ശങ്കറും ചെറുത്തു നിൽക്കുകയായിരുന്നു. 25 ൽ ഒത്തു ചേർന്ന സഖ്യം 148 ലാണ് പിരിഞ്ഞത്. 35 പന്തിൽ 53 റണ്ണുമായി വിജയ് ശങ്കറിനെ വൈശാഖിന്റെ പന്തിൽ കോഹ്ലിയാണ് പിടികൂടിയത്. പിന്നാലെ ശനങ്കയെയും (0), മില്ലറെയും (6) ബാംഗ്ലൂർ പറഞ്ഞയച്ചു.

Hot Topics

Related Articles