വീട്ടുമുറ്റത്ത് കറിവേപ്പില തഴച്ചു വളരുന്നില്ലേ ! വിഷമയമില്ലാത്ത കറിവേപ്പില ഇനി വീടുകളിലും നട്ടു വളർത്താം ; ഇതാ കുറച്ച് പൊടിക്കൈകൾ

ന്യൂസ് ഡെസ്ക് : ആഹാരങ്ങളിലെ ഏറ്റവും പ്രധാനിയായ ഒരു ചേരുവയാണ് കറിവേപ്പില്ല. ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പില ചെയ്യുന്ന സേവനങ്ങള്‍ ചെറുതല്ല എന്ന് നമുക്ക് തന്നെ അറിയാം. കറിവേപ്പില നമ്മുടെ വീട്ടില്‍ തന്നെ നട്ടുവര്‍ത്തി അത് ഉപയോഗിക്കുന്നതാണ് നല്ലത്. കടകളില്‍ നിന്നും വാങ്ങുന്ന കറിവേപ്പില മാരകമായ വിഷം തളിച്ച്‌ വരുന്നതാണ്.

Advertisements

എന്നാല്‍ അത്ര പെട്ടന്ന് വേരുപിടിച്ച്‌ തഴച്ചു വളരുന്ന ഒരു ചെടിയല്ല കറിവേപ്പില്ല. മിക്കവരും പ്രധാനമായും നേരിടുന്ന പ്രശ്‌നമാണ് ഇത്. എന്നാല്‍ ചില നാടൻ വിദ്യകള്‍ പ്രയോഗിച്ചാല്‍ തൊടികളില്‍ കറിവേപ്പില നന്നായി തഴച്ചുവളരും. അധികമൊന്നും ചെയ്യേണ്ടതില്ല. നമ്മുടെ അടുക്കളയില്‍നിന്നും ഒഴിവാക്കുന്ന ചിലത് കറിവേപ്പിലയ്ക്ക് വളമായി ഉപയോഗിച്ചാല്‍ മതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്തിയുടെ വെയിസ്റ്റ് ഇതില്‍ പ്രധാനമാണ്. മത്തിപോലെയുള്ള മീനുകള്‍ നന്നാക്കിയ വെള്ളവും അതിന്റെ ഒഴിവാക്കിയ അവശിഷ്ടങ്ങളും കറിവേപ്പിലയുടെ ചുവടെ ഒഴിക്കുക. ഇത് കറിവേപ്പില തഴച്ചുവളരാൻ സഹായിക്കും. മറ്റൊന്ന് മുട്ടത്തോടാണ്, മുട്ടത്തോട് കറിവേപ്പിലക്ക് ഒരു ഉഗ്രൻ വളമാണ്.

Hot Topics

Related Articles