വടകര:കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെ കെ മാധവൻ (87) അന്തരിച്ചു. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. പുലർച്ച നാലുമണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ദാക്ഷായണി. മറ്റുമക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജന്റ്, പേരാമ്ബ്ര). മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻടിപിസി റിട്ട), സുധാകരൻ മൂടാടി (റിട്ട (ഖാദി ബോർഡ്), പരേതനായ ടി.പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലൻ (റിട്ട.കേരളാ ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.