കുളികഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ ബാറ്റിംഗിന് ഇറങ്ങാൻ വിളിയെത്തി ; വിശ്രമിക്കാമെന്ന് കരുതിയപ്പോഴേക്കും 3 വിക്കറ്റ് പോയിരുന്നു ; കെ എൽ രാഹുൽ

സ്പോർട്സ് ഡെസ്ക്ക് : മൂന്നു മണിക്കൂറിലേറെ പൊള്ളുന്ന വെയിലില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കുളിക്കാന്‍ വാഷ്റൂമില്‍ കയറിയതുമാത്രമെ രാഹുലിന് ഓര്‍മ്മയുള്ളു.കുളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് പാഡ് കെട്ടി ഗ്രൗണ്ടിലിറങ്ങാന്‍ നിര്‍ദ്ദേശം വന്നത്. പിന്നാലെ ഒന്ന് ഇരിക്കാന്‍ പോലുമാകാതെ ബാറ്റിംഗിന് ഇറങ്ങുകകയായിരുന്നു.

Advertisements

മത്സര ശേഷമാണ് താരം ഇതേക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ‘ കീപ്പിംഗ് ചെയ്തതിന്റെ ക്ഷീണമുണ്ടായിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് കഴിഞ്ഞയുടന്‍ കുളിക്കാന്‍ കയറി. അരമണിക്കൂറെങ്കിലും വിശ്രമിക്കാമെന്ന് കരുതി തിരിച്ചെത്തിയപ്പോഴേക്കും 3 വിക്കറ്റ് പോയിരുന്നു. ഉടന്‍ പാഡ് കെട്ടി ഗ്രൗണ്ടില്‍ ഇറങ്ങി- രാഹുല്‍ പറഞ്ഞു.കോഹ്‌ലി- രാഹുല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിലായിരുന്നു ഇന്ത്യ വിജയം കൈപിടിയിലൊതുക്കിയത്. 97 റണ്‍െസെടുത്ത രാഹുലാണ് കളിയിലെ താരമായതും. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

Hot Topics

Related Articles