തലപ്പത്തുള്ളവര്‍ക്ക് വേണ്ടപ്പെട്ടവനായതു കൊണ്ടു മാത്രമാണ് രാഹുല്‍ പരാജയപ്പെട്ടിട്ടും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് ; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ വെങ്കിടേഷ് പ്രസാദ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇതിഹാസ പേസര്‍ വെങ്കിടേഷ് പ്രസാദ്. കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് പ്രസാദ് രംഗത്തെത്തിയത്. എട്ട് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന രാഹുല്‍ നിരന്തരം ബാറ്റിങില്‍ പരാജയപ്പെട്ടിട്ടും ടീമില്‍ ഉള്‍പ്പെടുത്തുന്നതാണ് പ്രസാദിനെ ചൊടിപ്പിച്ചത്.

Advertisements

നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ നിരന്തരം പരാജയപ്പെടുകയാണ് രാഹുല്‍. ടീമിലേക്ക് തിരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും തലപ്പത്തുള്ളവര്‍ക്ക് വേണ്ടപ്പെട്ടവനായതു കൊണ്ടു മാത്രമാണ് രാഹുല്‍ പരാജയപ്പെട്ടിട്ടും ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും പ്രസാദ് തുറന്നടിച്ചു.
കെഎല്‍ രാഹുലിന്റെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം ശരാശരിക്കും താഴെയാണ്. എട്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 46 ടെസ്റ്റുകള്‍ കളിച്ച ഒരു താരത്തിന്റെ ശരാശരി 34 ആണ്. മറ്റാരെങ്കിലുമാണെങ്കില്‍ ഇപ്പോള്‍ ടീമില്‍ സ്ഥാനമുണ്ടാകില്ല.’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രാഹുലിനേക്കാള്‍ മികവ് പുലര്‍ത്തി നിരവധി താരങ്ങള്‍ പുറത്തു നില്‍ക്കുന്നു. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സര്‍ഫ്രാസ് ഖാന്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്നു. രാഹുലിനേക്കാള്‍ ടെസ്റ്റില്‍ സ്വാധീനമുള്ള മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവരെല്ലാം പുറത്തുണ്ട്. ഫോം ലഭിക്കുന്നത് വരെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുന്നത് ഭാഗ്യമാണ്. മറ്റു പലര്‍ക്കും അതു ലഭിക്കാറില്ല.’

രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. അത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മികച്ച രീതിയില്‍ ചിന്തിക്കുന്ന ആര്‍ അശ്വിന്‍, പൂജാര, ജഡേജ എന്നിവരില്‍ ഒരാളെയാണ് യഥാര്‍ഥത്തില്‍ വൈസ് ക്യാപ്റ്റനാക്കേണ്ടിരുന്നത്.’

Hot Topics

Related Articles