മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയില്‍ വൈസ് ക്യാപ്‌റ്റന്‍ ആയി കെ.എല്‍. രാഹുലിനെ തീരുമാനിച്ചു. പരുക്കിന്റെ പിടിയിലായി പുറത്തായ രോഹിത് ശര്‍മയ്‌ക്കു പകരമാണു പുതിയ നിയോഗം.
ഫോം നഷ്‌ടപ്പെട്ട് ഉഴലുന്ന മധ്യനിര ബാറ്റർ അജിന്‍ക്യ രഹാനെയില്‍നിന്നാണ് ഉപനായകപദവി രോഹിത് ശര്‍മയെ ഏല്‍പ്പിച്ചത്. എന്നാല്‍ പരിശീലനത്തിനിടെ പരുക്കേറ്റ രോഹിതിനു പരമ്പര തന്നെ നഷ്‌ടമായി. തുടര്‍ന്നാണ് വിരാട് കോഹ്ലിയുടെ സഹായിയായി ബി.സി.സി.ഐ. രാഹുലിനെ നിശ്‌ചയിച്ചത്. ഇതുവരെ 40 ടെസ്‌റ്റുകളില്‍ രാഹുല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2014-ല്‍ ആയിരുന്നു അരങ്ങേറ്റം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറു സെഞ്ചുറിയും 12 അര്‍ധസെഞ്ചുറിയും അടക്കം 35.16 ശരാശരിയില്‍ 2321 റണ്ണാണു ഈ യുവ ക്രിക്കറ്ററുടെ സമ്പാദ്യം. ഈമാസം 26 നു സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരം.