രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കാൻ കെ എൽ രാഹുൽ ; ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന് ഇറങ്ങുക ഈ ലക്ഷ്യത്തോടെ

മാഞ്ചെസ്റ്റർ: മാർച്ച്‌ 23-ന് ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മത്സരത്തില്‍ കരിയറിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരം കെ.എല്‍ രാഹുല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 9000 റണ്‍സ് തികയ്ക്കാൻ രാഹുലിന് ഇനി 60 റണ്‍സ് കൂടിമാത്രം മതി. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ വരുന്ന ബുധനാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ തന്നെ രാഹുല്‍ ഈ നാഴികക്കല്ല് സ്വന്തമാക്കിയേക്കും.

Advertisements

ഈ നേട്ടം കൈവരിക്കുന്ന 16-ാമത്തെ ഇന്ത്യൻ പുരുഷ താരമാകും രാഹുല്‍. സച്ചിൻ തെണ്ടുല്‍ക്കർ, വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, രോഹിത് ശർമ, സൗരവ് ഗാംഗുലി, എം.എസ് ധോനി, വീരേന്ദർ സേവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സുനില്‍ ഗാവസ്ക്കർ, യുവ്രാജ് സിങ്, വി.വി.എസ് ലക്ഷ്മണ്‍, ശിഖർ ധവാൻ, ദിലീപ് വെങ്സാർക്കർ, ഗൗതം ഗംഭീർ, കപില്‍ ദേവ് എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് ഫോർമാറ്റിലുമായി ഇതുവരെ 218 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 8940 റണ്‍സ് നേടിയിട്ടുണ്ട് രാഹുല്‍. 19 സെഞ്ചുറികളും 58 അർധ സെഞ്ചുറികളും ഉള്‍പ്പെടെയാണിത്. അതേസമയം ഒരു വ്യക്തിഗത നേട്ടവും രാഹുലിനെ കാത്തിരിപ്പുണ്ട്. ഒരു ടെസ്റ്റ് പരമ്ബരയിലെ തന്റെ ഏറ്റവും ഉയർന്ന റണ്‍നേട്ടത്തോടടുക്കുകയാണ് രാഹുല്‍. നിലവിലെ ഇംഗ്ലണ്ട് പരമ്ബരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 62.50 ശരാശരിയില്‍ 375 റണ്‍സ് രാഹുല്‍ ഇതുവരെ നേടിയിട്ടുണ്ട്.

2017-ല്‍ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തില്‍ നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 393 റണ്‍സ് നേടിയതാണ് രാഹുലിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. 65.50 ആയിരുന്നു ആ പരമ്ബരയില്‍ താരത്തിന്റെ ശരാശരി. ആ സ്കോർ മറികടക്കാൻ 19 റണ്‍സ് കൂടിയേ ഇനി രാഹുലിന് വേണ്ടൂ. നിലവിലെ പരമ്ബരയില്‍ 42, 137, 2, 55, 100, 39 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകള്‍. മാഞ്ചെസ്റ്റർ ടെസ്റ്റില്‍ ഈ നേട്ടവും രാഹുല്‍ മറികടന്നേക്കും.

Hot Topics

Related Articles