മുംബൈ : കഴിയുന്നത്ര ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ക്ക് ആഗ്രഹം…ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ മറുപടി. എന്റെ ടി20 ഭാവിയക്കുറിച്ച് വലിയ ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. അതിനുള്ള എല്ലാ ഉത്തരവും വൈകാതെ നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. അതേസമയം ഐപിഎല്‍ ചോദ്യങ്ങളോട് മുഖം തിരിച്ച് താരം മുംബൈ ഇന്ത്യൻസ് തീരുമാനങ്ങളില്‍ അതൃപ്തി പ്രകടമാക്കി. ചില വലിയ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ടി20 ലോകകപ്പ് നേടി വൈറ്റ് ബോള്‍ കരിയര്‍ അവസാനിപ്പിക്കാനാകും സീനിയര്‍ താരങ്ങളുടെ നീക്കമെന്നാണ് സൂചന. വിരാടും രോഹിത്തും കുട്ടിക്രിക്കറ്റില്‍ ഒരു അവസരം കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് തോല്‍വിയില്‍ നിന്ന് കരകയറാൻ വളരെയേറെ ബുദ്ധിമുട്ടിയെന്നും താരം വ്യക്കമാക്കി. ജീവിതത്തിലും ക്രിക്കറ്റിലും ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ സംഭവിക്കും, പക്ഷേ അതിനേയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയേ പറ്റൂ. പരാജയത്തില്‍ നിന്ന് മുക്തനാകാൻ കുറെയേറെ സമയമെടുത്തു. രാജ്യത്തിന് പുറത്തുനിന്നു പോലും നിരവധിപേരുടെ പിന്തുണ ലഭിച്ചു. ഇതെല്ലാം മാനസികമായി എന്നെ സഹായിച്ചു- രോഹിത് പറഞ്ഞു.