അയർക്കുന്നം : കെ എം മാണി ഫൗണ്ടേഷൻ അയർക്കുന്നം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കെ എം മാണിയുടെ നാലാം ചരമ വാർഷികത്തിൻ്റെ ഭാഗമായി കാരുണ്യ സ്പർശം എന്ന പേരിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജോസ് കുടകശേരിയുടെ ഭാര്യ മേരിക്കുട്ടി ജോസിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചികിത്സ ധന സഹായം തോമസ് ചാഴികാടൻ എം.പി വിതരണം ചെയ്തു.
മാണി നടപ്പാക്കിയ കാരുണ്യ പദ്ധതികളുടെ സാരാംശം ഉൾക്കൊണ്ട് കെ എം മാണി ഫൗണ്ടേഷൻ അയർക്കുന്നം യൂണിറ്റ് നടത്തുന്നത് മാതൃകപരമായ പുണ്യ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) അയർക്കുന്നം മണ്ഡലം പ്രസിഡൻറ് ജോസ് കൊറ്റത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തോമസ്സ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബെന്നി വടക്കേടം, ജോസ് കുടകശേരി, ബിജു ചക്കാല, ജോയി ഇലഞ്ഞിക്കൽ, മനോജ് ചാക്കോ റെനി വള്ളികുന്നേൽ , ജിജോ വരിക്കമുണ്ട ,,അമൽ ചാമക്കാല ,മോളി തോമസ് ,വിൻസ് പേരാലുങ്കൽ ,രാജു കുഴിവേലി ,ആന്റണി വെട്ടു കാട്ടിൽ ഗിരീഷ് തണ്ടാശ്ശേരി , അഖിൽ രാജു , അലക്സ് തിരുവഞ്ചൂർ രാജേഷ് തിരുവഞ്ചൂർ ,ജോസ് കൊറ്റംചൂരപ്പാറ, ബേബി ചോലമറ്റം ഹരിദാസ് എന്നിവർ പ്രസംഗിച്ചു