കോട്ടയം: ഏപ്രിൽ 9ന് കോട്ടയത്ത് നടക്കുന്ന കെഎം മാണി സ്മൃതി സംഗമത്തിൽ മുഴുവൻ കെടിയുസി (എം) പ്രവർത്തകരെയും പങ്കെടുപ്പിക്കുവാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴി അധ്യക്ഷത വഹിച്ച യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ടോം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തൻ കാല, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം തോമസ്, നിർമ്മല ജിമ്മി, ജോസ് പുത്തെട്ട്, ജോസഫ് ചാമക്കാല, ജോസുകുട്ടി പൂവേലി, സണ്ണിക്കുട്ടി അഴകംപ്ര, സന്തോഷ് കല്ലറ, ഗൗതം നായർ എന്നിവർ പ്രസംഗിച്ചു.
ഈ മാസം 9ന് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന കെ എം മാണി സ്മൃതി സംഗമത്തിന്റെ മുന്നോടിയായി കേരള കോൺഗ്രസ് (എം) പോഷക സംഘടനാ ഭാരവാഹികളുടെ യോഗം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ പോഷക സംഘടനകളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്നും രാവിലെ 9 മുതൽ ഉച്ചക്ക് രണ്ടുമണി വരെ തിരുനക്കര മൈതാനത്തു മുഴുവൻ പേരും പങ്കെടുക്കണമെന്നും തീരുമാനിച്ചു. ലോപ്പസ് മാത്യു, വിജി എം തോമസ്, ജോസ് ടോം, ഫിലിപ്പ് കുഴി കുളം, പെണ്ണമ്മ തോമസ്, റോണി മാത്യു, ടോബി തൈപ്പറമ്പിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബ്രയിറ്റ് വട്ടനിരപ്പേൽ, പൗലോസ് കടമ്പൻ കുഴി, ജോർജുകുട്ടി എബ്രഹാം, അമൽ ചാമക്കാല, ചീനിക്കുഴി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.