കെ.എം ഷാജി പ്രതിയായ പ്ലസ്ടു കോഴ കേസ് ; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി : മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പ്രതിയായ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍.

Advertisements

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റി എന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ ഷാജിക്ക് എതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുതാപരമായിട്ടാണെന്നാണ് സര്‍ക്കാര്‍ വാദം. കോഴ നല്‍കിയെന്ന് രഹസ്യ മൊഴിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles