കോട്ടയം : ജീവൻ രക്ഷാ മരുന്നുകളുടെ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ കെ.എം.എസ്.ആർ.എ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. ധർണ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മറ്റി അംഗം സുനിൽ തോമസ് ഉത്ഘാടനം ചെയ്തു.കോവിഡ് മഹാമാരി ക്ക് ശേഷം വന്നിട്ടുള്ള ഈ മരുന്നു വിലവർദ്ധനവ് സാധാരണ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കും.
ഈ വിലവർധനയിലൂടെ മരുന്ന് കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാകുവാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. വർഷംതോറും മരുന്നുകൾക്ക് ചെറിയതോതിൽ ഉണ്ടാകുന്ന വിലവർധനവിന് പുറമേയാണ് ഇത്തരത്തിലുള്ള 10. ശതമാനം വില വർദ്ധനവ്. പാരസെറ്റാമോൾ അടക്കമുള്ള 800 ഇനം മരുന്നുകൾക്കാണ് ഒറ്റയടിക്ക് കേന്ദ്ര സർക്കാർ വില വർധിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദ്രോഗത്തിനും പ്രമേഹത്തിനും ക്യാൻസറിനും ഡയാലിസിസിനും എല്ലാം ഉപയോഗിക്കുന്ന മരുന്നുകളുടെ വില വർദ്ധന സ്ഥിരമായി മരുന്നു കഴിക്കുന്ന സാധാരണക്കാർക്ക് ഒരു വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കെ.എം.എസ്.ആർ.എ ജില്ലാ പ്രസിഡന്റ് രതീഷ് ജി അധ്യക്ഷത വഹിച്ചു. സായാഹ്ന ധർണയിൽ ജില്ലാ സെക്രട്ടറി റിയാസ് റഹ്മാൻ, റെജി ജോസഫ്, അജയൻ ജി.ആർ എന്നിവർ സംസാരിച്ചു.