കോട്ടയം കാതലിക് മൂവ്മെന്റ് ( കെ സി എം ) കോട്ടയം കരിസമാറ്റിക് സോൺ സംയുക്തമായി ഒരുക്കുന്ന 38-ാംമതു കോട്ടയം ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി 

കോട്ടയം : കോവിഡിനു ശേഷം ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ 2023 ഫെബ്രുവരി 15 ബുധൻ മുതൽ 19 ഞായർ വരെ നടക്കും. നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്ര ത്തിൽ വച്ചു ദിവസവും ഉച്ചകഴിഞ്ഞു 3 മണി മുതൽ 7.30 വരെയാണ് കൺവെൻഷൻ ക കരിച്ചിരിക്കുന്നത്. ബസ്സുകൾ കുറവായതിനാലാണ് 7.30-ന് തന്നെ കൺവൻഷൻ അവസാനിപ്പിക്കുന്നത്. കൂടാതെ മറ്റ് സമയങ്ങളിൽ വിശിഷ്ട കുബസാരം, സ്പിരിച്ച്വൽ ഷെയ റിംഗ്, വിദ്യാർത്ഥികൾക്കായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തിങ്കലച്ചന്റെ പരീക്ഷ ഒരുക്കൽ ധ്യാനം, യുവജനങ്ങൾക്കും, ദമ്പതികൾക്കും മുതിർന്നവർക്കുമുള്ള അഭിഷേക് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നു.

Advertisements

സെന്റ് ആന്റണീസിലും മറ്റ് ഇടങ്ങളിലുമായി താമസസൗകര്യവും ക്രമീകരിച്ചിട്ടു ണ്ട്. “നിങ്ങൾ ലോകം എങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കു വിൻ മർക്കോസ് 16: 15 എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം. ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്രദർ സജിത്ത് ജോസഫ് കൊട്ടാരം, പാല (ഗ്രേസ് കമ്മ്യൂണിറ്റി ഗ്ലോബൽ ടീം)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തും പരിസരത്തുമുള്ള തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളി ലേയും വിജയപുരം രൂപതയിലേയും അഭിവന്ദ്യപിതാക്കന്മാർ വിശുദ്ധ ബലി അർപ്പിച്ച് അനുഗ്രപ്രഭാഷണങ്ങൾ നടത്തും. ഈ രൂപതകളിലെ വൈദികർ, സന്ന്യസ്ഥൻ, അൽമായർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കെ.സി.എം. നടത്തുന്നത്. റീത്ത്, രൂപഭേദ മെന്യേ കത്തോലിക്കസഭയെന്ന നിലയിൽ ഏവരും ഐക്യത്തോടെ ഒരുമിച്ച് കൂടി പ്രാർത്ഥി ച്ചും, ഗാനമാലപിച്ചും, വചനം ശ്രവിച്ചും, ദൈവാരാധന നടത്തിയും, ദിവ്യബലി അർപ്പിച്ച് ശക്തിയും നവീകരണവും പ്രാപിച്ച് നാടിനെയും ലോകത്തെയും ദൈവരാജ്യ അനുഭവ ത്തിലേയ്ക്ക് വഴി നടത്താൻ സകല ജനതയേയും ഒരുക്കുകയെന്നതാണ്. 

ഈ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി 13-ാം തീയതി തിങ്കളാഴ്ച 30-ന് പതാക ഉയർത്തലും, കൺവെൻഷൻ ദിനങ്ങളിൽ വൈകുന്നേരം 3-ന് കരുണ കൊന്നു ജപമാലി 3.30-ന് ഗാനശുശ്രൂഷ, 4-ന് വിശുദ്ധ കുർബാന, 5 30-ന് വചന ശുശ്രൂഷ തുടർന്ന് സൗഖ്യ വിടുതൽ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ എന്നിവ നടത്തി 7.30-ന് ശുശ്രൂഷകൾ പൂർത്തി യാകും. അതിന് ശേഷം സ്പിരിച്ച്വൽ ഷെയറിംഗ്, വെക്തിപരമായ പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിരിക്കുന്നു.

പ്രഥമ ദിനമായ 15-ാം തീയതി ബുധനാഴ്ച ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോ ലിത്ത അഭി. ജോസഫ് പെരുന്തോട്ടം പിതാവ് (കെ.സി.എം. ചെയർമാൻ) ദിവ്യബലി അർപ്പിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു. 16-ാം തീയതി വ്യാഴാഴ്ച കോട്ടയം അതി രൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം (ക്നാനായ മലങ്കര) പിതാവ് ബലി യർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. 17-ാം തീയതി വെള്ളിയാഴ്ച വിജയപുരം രൂപതാ അദ്ധ്യക്ഷൻ അഭി. സെബാസ്റ്റ്യൻ തെക്കെച്ചേരിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. 

18-ാം തീയതി ശനിയാഴ്ച മോൺസിഞ്ഞോർ ഡോ. സെബാ സ്റ്റ്യൻ പൂവത്തിങ്കലച്ചൻ (വിമലഗിരി, സെന്റ് ആന്റണീസ് റെക്ടർ, എപ്പിസ്കോപ്പൽ വികാ രി) ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. 19-ാം തീയതി സമാപനദിവസമായ ഞായറാഴ്ച വിശുദ്ധ ബലിയർപ്പിച്ച് സമാപന സന്ദേശം അഭി. തിരുവല്ല അതിരൂപതാ മെത്രാപ്പോലിത്ത തോമസ് മാർ കൂറിലോസ് പിതാവ് സന്ദേശം നൽകുന്നു. അതിന് ശേഷം വചനപ്രഘോ ഷണം, രോഗശാന്തി ശുശ്രൂഷ, സൗഖ്യശുശ്രൂഷ, ആരാധന എന്നിവയോടെ 7.30-ന് കൺവെൻഷൻ സമാപിക്കുന്നു.

 കെ.സി.എംന്റെ 38-ാം മത് ബൈബിൾ കൺവെൻഷനിൽ സജീവമായി പങ്കെടുത്ത് ദൈവകരുണയും ദൈവകൂട്ടായ്മയും, ദൈവവചനവും, ദൈവാനുഗ്രഹവും അനുഭവിക്കു വാനും, ആഘോഷിക്കുവാനും ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. 

ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ,

ലൂർദ്ദ് ഫൊറോന വികാരി, കോട്ടയം

(പ്രസിഡന്റ്),  റവ. വർഗ്ഗീസ് പള്ളിക്കൽ, ജില്ലാ വികാരി, സ്നേഹഭവൻ, പുത്തനങ്ങാടി (വൈസ് പ്രസിഡൻ്റ്), 

 ഫാ.സേവ്യർ മാമ്മൂട്ടിൽ, ജന. കൺവീനർ ,  കെ.സി. ജോയി കൊച്ചുപറമ്പിൽ (എക്സിക്യൂട്ടീവ് സെക്രട്ടറി) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.