കൊച്ചി : കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള എൻ ജി ഒ യൂണിയൻ സിറ്റി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എറണാകുളം അധ്യാപക ഭവനിൽ ചേർന്ന 62-ാം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ഏരിയ പ്രസിഡൻ്റ് എം ബി ജയചന്ദ്രൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം ജോ സെക്രട്ടറി ടി കെ ആനന്ദനും അനുശോചന പ്രമേയം വൈ പ്രസിഡൻ്റ് കെ ഡി സുനിൽ കുമാറും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പി ടി പ്രശാന്തും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനം താഴെ പറയുന്നവരെ ഭാരവാഹികളായി ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്: എം ബി ജയചന്ദ്രൻ
വൈ പ്രസിഡൻ്റുമാർ: കെ ഡി സുനിൽകുമാർ, കെ എൽ മഞ്ജു
സെക്രട്ടറി : എൻ എ വിനോദ്
ജോ സെക്രട്ടറിമാർ: ടി കെ ആനന്ദൻ, ടി എ അനിൽ
ട്രഷറർ: കെ കെ കപിൽ
വനിത സബ് കമ്മിറ്റി കൺവീനർ : ബിജില വിനോദ്