തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നാല് ക്യാപ്സൂളുകളും കണ്ടെടുത്തു.
1063.37 ഗ്രാം തൂക്കം വരുന്നതും പൊടിയാക്കിയ സ്വർണത്തെ മറ്റുവസ്തുക്കളുമായി കൂട്ടിച്ചേർത്താണ് ഗുളികയുടെ ഉളളിലാക്കിയിരുന്നത്. ഇവയില്‍നിന്ന് 992.6 ഗ്രാം തൂക്കം വരുന്നതും 86.20 ലക്ഷം രൂപ വിലവരുന്നതുമായ സ്വർണമാണ് വേർതിരിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച പുലർച്ചെ ദുബായില്‍നിന്ന് തിരുവനന്തപുരതെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് 35.62 ലക്ഷം രൂപ വില വരുന്നതും 407.13 ഗ്രാം തൂക്കമുളളതുമായ നാല് സ്വർണ്ണ ബാറുകളും കണ്ടെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ജീൻസ് പാന്റ്സിന്റെ ഇടുപ്പുഭാഗത്ത് നിർമ്മിച്ച അറയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗമാണ് യാത്രക്കാരെ പിടികൂടിയതും പരിശോധിച്ചതും. യാത്രക്കാർക്കെതിരെ കസ്റ്റംസ് കേസെടുത്തു.