നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നടി നിഷ സാരംഗ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.സീരിയലില്‍ നടി അവതരിപ്പിച്ച നീലു എന്ന കഥാപാത്രമാണ് അവര്‍ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തതും. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് മുമ്ബ് നടി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹവും ആ ജീവിതം പരാജയപ്പെട്ടതിനുള്ള കാരണവും വരെ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിഷയുടെ മറ്റൊരു വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.രണ്ടാമത് ഒരു വിവാഹം വേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമാണ് നടിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്ന ആഗ്രഹമുണ്ടെന്ന കാര്യമാണ് നിഷ പങ്കുവയ്ക്കുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് നിഷ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.അന്‍പത് വയസ്സുവരെയുള്ള ജീവിതം മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും
എന്ന് മക്കളോട് നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുള്ള കാര്യമാണ്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ടുവേണം എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.അമ്മ വിവാഹം കഴിക്കാന്‍ ഒരുക്കമാണെങ്കില്‍ അതിന് തടസ്സം നില്‍ക്കില്ല, അമ്മയെ നോക്കുന്ന ഒരാളായിരിക്കണം അതെന്ന നിബന്ധന മാത്രമേയുള്ളൂ എന്നാണ് മക്കളും പറയുന്നത്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ നിഷയുടെ മകളുമുണ്ടായിരുന്നു. ‘മക്കളോട് പണ്ടേ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു. എന്‍റെ അന്‍പതാം വയസ്സ് മുതല്‍ ഞാന്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങും. ഞാന്‍ എനിക്കു വേണ്ടി ജീവിച്ചു തുടങ്ങും.എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ഞാന്‍ ചെയ്തു തുടങ്ങും. അന്‍പത് വയസ്സ് വരെ നിങ്ങള്‍ക്കു വേണ്ടിയുള്ള ജീവിതമായിരുന്നു. അതുകഴിഞ്ഞാല്‍ എനിക്കുള്ള ജീവിതമാണ്. എനിക്കിഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേണ്ടെന്ന് പറയരുത്.ഇപ്പോ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. കാരണം കുട്ടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നമ്മള്‍ ചിന്തിക്കുന്നത് അവരോട് പറഞ്ഞുകഴിഞ്ഞാല്‍ അത് അവര്‍ അംഗീകരിക്കണമെന്നില്ല. അപ്പോള്‍ നമുക്ക് തോന്നും നമ്മള്‍ ചിന്തിക്കുന്നതും നമ്മള്‍ പറയുന്നതും കേള്‍ക്കാന്‍ ഒരാള്‍ വേണമെന്ന്. ചിലപ്പോള്‍ വെറുതെയിരുന്ന് കരയാന്‍ തുടങ്ങും. തിരക്കിട്ട ജീവിതമാണ്, എന്‍റെ ഇടവേളകളില്‍ എനിക്കൊപ്പമുണ്ടാകാന്‍ ഒരു കൂട്ട് ആവശ്യമുണ്ട്. വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ മനസ്സ് അശാന്തമാകും. അന്‍പത് വയസ്സാകുമ്ബോള്‍ ഞാന്‍ എന്നെതന്നെ സന്തോഷവതിയാക്കി നിര്‍ത്തിയെങ്കില്‍ മാത്രമേ എന്‍റെ ആരോഗ്യം പോലും സംരക്ഷിക്കാനാകൂ.
അപ്പോള്‍ ഞാന്‍ എന്നെ നോക്കണം’ എന്നാണ് അഭിമുഖത്തില്‍ നിഷ പറഞ്ഞത്.അമ്മയെക്കുറിച്ച് മകളും ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ‘അമ്മ അധികം സംസാരിക്കില്ല. ടിവി കാണില്ല. പ്രാര്‍ഥനയാണ് എപ്പോഴും. അമ്മയെ സ്നേഹിക്കുന്ന, അമ്മയെ നോക്കുന്ന, പണവും പ്രശസ്തിയും പ്രതീക്ഷിക്കാത്ത ഒരാള്‍ വരുകയാണെങ്കില്‍ സ്വീകരിക്കും. അമ്മയ്ക്ക് ആളുകളെ മനസ്സിലാക്കാന്‍ അറിയില്ല. മണ്ടത്തരം ചെയ്യരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാരണം പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കും. അടുപ്പമുള്ളവര്‍ എന്ത് കള്ളത്തരം ചെയ്താലും അമ്മ കണ്ടുപിടിക്കില്ല’ എന്നാണ് മകള്‍ ചിഞ്ചു പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല തനിക്ക് ഇഷ്ടമുള്ളവര്‍ എന്തെങ്കിലും കള്ളത്തരം ചെയ്താല്‍ അത് കണ്ടിട്ടും കണ്ണടയ്ക്കുന്നതാണ്. അതിന് കാരണവുമുണ്ട്, അവരെ എനിക്ക് ഇഷ്ടമാണല്ലോ എന്നാണ് നിഷ പറയുന്നത്.