കൊച്ചി: കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തതായി പരാതി. എതിര്‍ത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തില്‍ എത്തിയ യുവാവ് വഴിയില്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്. എതിര്‍ത്തപ്പോഴാണ് കത്രികയെടുത്ത് പണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന് പനങ്ങാട് പൊലീസില്‍ പരാതി നല്കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.