കൊച്ചിയിൽ മിന്നൽ പ്രളയം…വെള്ളത്തിൽ മുങ്ങി നാടും നഗരവും; വീടുകളിലും സ്ഥാപനങ്ങളിലും മുട്ടിനുമേൽ വെള്ളം: മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്

കൊച്ചി: കൊച്ചിക്കാർ രാവിലെ കണിക്കണ്ടുണർന്നത് മുറ്റത്തും റോഡിലും വെള്ളം നിറഞ്ഞൊഴുകുന്ന കാഴ്ച. എം.ജി റോഡും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനുമെല്ലാം നിറുത്താത പെയ്ത മഴയിൽ മുങ്ങി. കഴിഞ്ഞദിവസം അർദ്ധരാത്രി മുതൽ ആരംഭിച്ച മഴ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ശമിച്ചത്. ഒറ്രമഴയിൽ നഗരം മുങ്ങുന്നത് ഇതാദ്യമായാണ്. 2018ൽ വെള്ളം കയറാതിരുന്ന മേഖലകളിലും ഇന്നലെ മുട്ടോളം വെള്ളംകയറി.

Advertisements

എം.ജി റോഡ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരത്തിലെ പ്രധാന പാതയായ എം.ജി റോഡ് ഇന്നലത്തെ മഴയിൽ മുങ്ങി. എം.ജി റോഡിനോട് ചേർന്നുള്ള കടകളൊന്നും ഇന്നലെ തുറന്നില്ല. ഹോട്ടലുകളിൽ മുട്ടോളം വെള്ളം. ഓടയിൽ നിന്നും നിറഞ്ഞുപൊങ്ങിയ മലിനജലം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ബാങ്കുകൾ ഉൾപ്പടെയുള്ള പല ഓഫീസുകളും വളരെ വൈകിയാണ് പ്രവർത്തനം ആരംഭിച്ചത്

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്

കെ.എസ്.ആർ.ടി ബസ് സ്റ്റാന്റിൽ എല്ലാത്തവണത്തേയും പോലെ ഇത്തവണയും പതിവ് തെറ്റിയില്ല. ആദ്യമഴയിൽ തന്നെ സ്റ്റാന്റ് നിറഞ്ഞു. ഓഫീസിൽ അടക്കം വെള്ളം കയറി. കെ.എസ്.ആർ.ടി.സി റോഡിലും വെള്ളം കയറി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. സ്റ്രാൻഡിൽ കയറാൻ സാധിക്കാത്തതിനാൽ ബസുകൾ സലീം രാജൻ പാലത്തിലും മറ്റുമാണ് പാർക്ക് ചെയ്തത്.

റെയിൽവേ സ്റ്റേഷൻ

എറണാകുളം ടൗൺ. ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്കിൽ അടക്കം വെള്ളം കയറിയതോടെ ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. സിഗ്‌നൽ തകരാറിലായതാണ് കാരണം. റെയിൽവേ സ്റ്റേഷൻ ക്വാട്ടേഴ്‌സിലും വെള്ളം കയറി.

ഹൈക്കോടതി

പതിവിന് വിപരീതമായി ഹൈക്കോടതി പ്രദേശത്ത് വെള്ളം കയറിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. വെള്ളക്കെട്ട് മൂലം 10.15ന് തുടങ്ങേണ്ടിയിരുന്ന ഹോക്കോടതി നടപടികൾ 11 മണിക്കാണ് ആരംഭിച്ചത്. മഴയും വെള്ളക്കെട്ടും കാരണം അഭിഭാഷകർ അടക്കമുള്ളവർക്ക് എത്താനുള്ള സൗകര്യം കണക്കിലാക്കിയാണ് സമയക്രമീകരണം ഒരുക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടർന്ന് പാലാരിവട്ടത്ത് ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി മെട്രോയിലാണ് യാത്ര ചെയ്തത്. തുടർന്ന് എം.ജി റോഡ് സ്‌റ്രേഷനിലിറങ്ങി ഹൈക്കോടതി വാഹനത്തിൽ കോടതിയിൽ എത്തി.

മരം വീണു

കത്രിക്കടവിൽ മരം കടപുഴകി ഗതാഗതം തടസപ്പെട്ടു. കത്രിക്കടവിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. സമീപത്തെ കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു. സലിംരാജൻ പാലത്തിന് സമീപവും മരം കടപുഴകി വീണു.

ഗതാഗതം താറുമാർ

കനത്ത മഴയിൽ ഇടറോഡുകളിലും പ്രധാന പാതകളിലും ഒരുപോലെ വെള്ളം കയറി. എം.ജി റോഡ്, പനമ്പിള്ളി നഗർ, ഇടപ്പള്ളി, പാലാരിവട്ടം, ഹൈക്കോടതി ജംഗ്ഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം ഗതാഗതം സ്തംഭിച്ചു. സ്വകാര്യ ബസുകളിൽ പലതും സർവീസ് നിറുത്തിയതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. പലരും മെട്രോയെ ആശ്രയിച്ചു. ഇതോടെ മെട്രോയിലും തിരക്കേറി. വൈറ്റില മുതൽ ഹൈക്കോടതി വരെയെത്താൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയമാണ് വേണ്ടി വന്നത്. ഓട്ടോറിക്ഷയെ ആശ്രയിച്ചവർക്ക് ഇരട്ടി തുകയും നൽകേണ്ടി വന്നു.

ഒഴുകിയെത്തിയ മാലിന്യം

എം.ജി റോഡിൽ വെള്ളത്തോടൊപ്പം വില്ലനായത് ഒഴുകിയെത്തിയ മാലിന്യമാണ്. തെങ്ങിൻ തടികളുമടക്കം എം.ജി റോഡിലേക്ക് ഒഴുകിയെത്തി. വണ്ടികളുടെ ചക്രങ്ങളിൽ ഇവ കുടുങ്ങി. പല കടകളുടേയും ഷട്ടറുകളിൽ ഇവയടിഞ്ഞു. ഷട്ടറുകളിലൂടെയും മറ്റ് വശങ്ങളിലൂടെയും കടകൾക്കുള്ളിലും വെള്ളം കയറി. ഓണം പ്രമാണിച്ച് പുതിയ ഓർഡറുകളെത്തിയതിൽ ‘അത്തം’ ദിനത്തിൽ ഡിസ്പ്ലേ ചെയ്യാനായി തയ്യാറാക്കി വച്ചവയെല്ലാം മഴവെള്ളത്തിൽ ഒലിച്ചു പോയി.

‘കൂട്ടായ്മയോടെ പ്രവർത്തനം നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നഗരസഭാ പ്രരതിപക്ഷ വേതാവ് ആന്റണി കുരീത്ര കുറ്റപ്പെടുത്തി. കെ.എം.ആർ.എൽ, സി.എസ്.എം.ൽ, ജലസേചനവകുപ്പ്, കോർപറേഷൻ, ആരോഗ്യം എന്നീവകുപ്പുകൾ കൂയാലോചിച്ച് പ്രവർത്തനങ്ങൾ ചെയ്യണം. നഗരത്തിൽ ഓടകൾ കൃത്യമായ മാസ്റ്റർപ്ലാനോടെയല്ല ചെയ്തിരിക്കുന്നത്. എല്ലാവർഷവും കോടികൾ മുടക്കി പ്രവർത്തനങ്ങൾ ചെയ്യുന്നത് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.