കൊച്ചി ഇടപ്പള്ളിയിൽ ലോഡ്ജിന് തീപിടിച്ചു ; അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്

കൊച്ചി: കൊച്ചിയിൽ വൻ തീപിടുത്തം. ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില കെട്ടിടത്തിലാണ് തീ പടർന്ന് പിടിച്ചത്. അപടകത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ലോഡ്ജായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായിരുന്നു പുലര്‍ച്ചെ തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചത് കൂടുതൽ അപകടം ഒഴിവാക്കി.അഗ്നിശമന സേനയെത്തി തീയണച്ചു.

Advertisements

രാവിലെ ആറ് മണിയോട് കൂടിയാണ് അപകടം നടന്നത്. ഒരു മണിക്കൂറിനുള്ളില്‍ നാലു നിലകളിലേക്കും തീ പടര്‍ന്നു. ഇതുവഴി വാഹനത്തില്‍ പോകുകയായിരുന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും വിച്‌ഛേദിച്ചു. രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നിമില്ലാതെയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

Hot Topics

Related Articles