ജീവനക്കാരിൽ അച്ചടക്കവും,ആത്മ വിശ്വാസവും ഉയർത്താൻ കായിക മത്സരങ്ങൾ സഹായകം: വി.എസ്. ദിലീപ് കുമാർ

കളമശ്ശേരി: ജീവനക്കാരിൽ ആത്മവിശ്വാസത്തിനൊപ്പം അച്ചടക്കബോധം സൃഷ്ടിക്കുന്നതിനും കായിക മത്സരങ്ങൾ സഹായിക്കുമെന്ന് വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ പറഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ ഉദ്യോഗസ്ഥർക്കായി വേവ്സ് ഫൗണ്ടേഷൻ കളമശ്ശേരി ഗവ: പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ നടത്തിയ ഏകദിന ക്രിക്കറ്റ് മത്സരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

സ്പോർട്ട്സ്മാൻ സ്പിരിറ്റോടെ കാര്യങ്ങൾ അഭിമുഖീകരിക്കുന്നതിന് കായിക മത്സരങ്ങൾ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. കായിക വിനോദങ്ങൾക്കായി പ്രായത്തിന്റേയോ , സാമ്പത്തിക സ്ഥിതിയുടേയോ വ്യത്യാസമില്ലാതെ ആളുകൾ സ്ഥിരമായി ഒത്തുകൂടുമ്പോൾ ഒരു സാമൂഹിക ബോധം വളരാൻ സാധ്യത വർദ്ധിക്കുകയും,അനാരോഗ്യകരമായ സ്വഭാവങ്ങളിൽ നിന്നും ആളുകളെ അകറ്റി നിർത്തുന്നതിന് ഇത്തരം പരിപാടികൾക്ക് കഴിയുമെന്നും ദിലീപ് ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യൂ ലൈഫ് പ്രൊഡക്ട് ഫിനാൻസ് മാനേജർ ജനാർദ് വി.യു മുഖ്യാതിഥിയായിരുന്നു. ചീഫ് കോർഡിനേറ്റർ കമൽ മോഹനൻ, വിജയൻ റ്റി.എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് മത്സരിച്ചത്. സന്തോഷ് ക്യാപ്റ്റനായുള്ള എസ്.എഫ്. ഒ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം നേടി മത്സര വിജയികളായി.

Hot Topics

Related Articles