കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് തോൽവി : ചതിച്ചത് സച്ചിൻ

കൊച്ചി: ഐഎസ്‌എല്ലില്‍ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ തുടര്‍ച്ചയായി രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിനു നിരാശാജനകമായ തോല്‍വി. കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പടയ്ക്കു അടിതെറ്റിയത്. 40ാം മിനിറ്റില്‍ മിഡ്ഫീല്‍ഡല്‍ ബോറിസ് സിങിന്റെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍.യഥാര്‍ഥത്തില്‍ അതു ഗോളാവേണ്ടിയിരുന്ന ഷോട്ടായിരുന്നില്ല. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ വലിയൊരു പിഴവാണ് ഗോളില്‍ കലാശിച്ചത്. അദ്ദേഹത്തിന്റെ കൈയില്‍ തട്ടി ബോള്‍ വലയില്‍ കയറുകയായിരുന്നു. കാര്യമായ ഗോള്‍ ശ്രമങ്ങളൊന്നും നടത്താന്‍ സാധിക്കാതെയാണ് ബ്ലാസറ്റേഴ്‌സ് തോല്‍വിയിലേക്കു വീണത്.

Advertisements

ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ മഞ്ഞപ്പടയുടെ നാലാം തോല്‍വി കൂടിയാണിത്.അവസരം തുലച്ച്‌ നോവആര്‍പ്പുവിളിച്ച നാട്ടുകാര്‍ക്കു മുന്നില്‍ വളരെ പോസിറ്റീവായ തുടക്കമാണ് മഞ്ഞപ്പടയ്ക്കു ലഭിച്ചത്. മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഗോവയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു അവസരം ലഭിച്ചിരുന്നു. പക്ഷെ മുന്‍ ഗോവ താരം കൂടിയായ നോവ സദോയ് ഇതു പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു.മെസ്സിയും റോണോയും കുറ്റക്കാര്‍!! തുറന്നടിച്ച്‌ ഹാരി കെയ്ന്‍, പറഞ്ഞത് ഈ കാരണംവലതു വിങിലൂടെ വന്ന മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മലയാളി താരം കെപി രാഹുല്‍ ബോക്‌സിന്റെ ഇടതു ഭാഗത്തു കൂടെ കയറിയ നോവയ്ക്കു കൈമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അദ്ദേഹത്തിനു വലയിലേക്കു ഷോട്ട് തൊടുക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു. നോവ പന്ത് സ്റ്റോപ്പ് ചെയ്യാതെ ഒരു വലംകാല്‍ ഷോട്ട് തൊടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷെ ഗോള്‍ ഗോവന്‍ ഗോള്‍ പോസ്റ്റിനു ഏറെ മുകളിലൂടെ പുറത്തേക്കു പറന്നു.രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്ആദ്യത്തെ 20 മിനിറ്റോളം ബ്ലാസ്‌റ്റേഴ്‌സായിരുന്നു കളിയിലെ മികച്ച ടീം. മികച്ച ചില നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നെങ്കിലും ഇവയൊന്നു ഗോവന്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്നതായിരുന്നില്ല. 26ാം മിനിറ്റില്‍ ഗോവയ്ക്കു കളിയില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം.സ്വന്തം ബോക്‌സിനു പുറത്തു വച്ച്‌ ബ്ലാസ്‌റ്റേഴ്‌സിനു വന്ന പിഴവിനെ തുടര്‍ന്നുള്ള ഫൗള്‍ ഗോവയ്ക്കു ഫ്രീകിക്ക് സമ്മാനിച്ചു. അപകടകരമായ ഏരിയയില്‍ വച്ചായിരുന്ന ഇത്. സഹതാരം തട്ടിയിട്ടു നല്‍കിയ പന്ത് സെന്റര്‍ ഏരിയയില്‍ നിന്ന് ഗുറോക്‌സേന ഗോളിലേക്കു തൊടുക്കുകയായിരുന്നു,

ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ ദേഹത്ത് തട്ടി അല്‍പ്പം ദിശ മാറിയ ബോള്‍ ഗോളി സച്ചിന്‍ സുരേഷിനെ കാഴ്ചക്കാരനാക്കി വലതു പോസ്റ്റില്‍ ഇടിച്ച്‌ തെറിക്കുകയായിരുന്നു.മുന്നിലെത്തി ഗോവ40ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച്‌ മിഡ്ഫീല്‍ഡല്‍ ബോറിസ് സിങിലൂടെ ഗോവ കളിയില്‍ മുന്നിലെത്തി. പ്രതിരോധനിരയ്ക്കും ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനും സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. സ്വന്തം ഹാഫില്‍ നിന്നും ഗോവ തുടങ്ങിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. സാഹില്‍ ടവോറ നീട്ടി നല്‍കിയ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് വലതു വിങിലൂടെ ബോറിസ് ഓടിക്കയറിയപ്പോള്‍ സമീപത്തൊന്നും ആരുമില്ലായിരുന്നു.

പന്തുമായി ബോക്‌സിലേക്കു ഓടിക്കയറിയ ബോറിസ് ഒരു വലംകാല്‍ ഷോട്ടാണ് തൊടുത്തത്. ഗോള്‍കീപ്പര്‍ സച്ചിനു അനായാസം ബ്ലോക്ക് ചെയ്യാമായിരുന്ന അത്ര ശക്തമല്ലാത്ത ഷോട്ടായിരുന്നു ഇത്. സച്ചിന്‍ നിലത്തുകിടന്ന് അതു തടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടി സ്വന്തം വലയിലേക്കു കയറുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കാണികളും ഒരുപോലെ സ്തബ്ധരായ നിമിഷമായിരുന്നു അത്. നിറം മങ്ങി മഞ്ഞപ്പടബ്ലാസ്റ്റേഴ്‌സിന്റെ നല്ലൊരു ഗോള്‍ ശ്രമം പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്.

കളിയില്‍ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയിട്ടും മഞ്ഞപ്പടയുടെ മുന്നേറ്റങ്ങളെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു. ഇടതുവിങിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിഭാഗം മുന്നേറ്റങ്ങളും കണ്ടത്. പക്ഷെ ഒന്നു പോലും ഗോവന്‍ ഗോള്‍കീപ്പറുടെ കൈകളിലേക്കു എത്തിയില്ല. അതിനു മുമ്ബ് തന്നെ ഗോവന്‍ പ്രതിരോധം എല്ലാം വിഫലമാക്കി.രണ്ടാംപകുതിയിലും ക്ലച്ച്‌ പിടിച്ചില്ലരണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവ നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഗോവയുടെ ആധിപത്യമാണ് രണ്ടാം പകുതിയിലും കണ്ടത്. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്തിയ അവര്‍ ബ്ലാസ്റ്റേഴ്സിനെ സമര്‍ഥമായി പൂട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.