കൊവിഡ് ഇടവേളയ്ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു; ഇന്ന് എതിരാളികൾ ബംഗളൂരു

ഗോവ: കളിക്കാർക്ക് അടക്കം കൊവിഡ് ബാധിച്ചതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു. കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ടീമാണ് ഇപ്പോൾ വീണ്ടും കളത്തിലിറങ്ങുന്നത്. രാവിലെ ഏഴരയ്ക്കു ബംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഐ.എസ്.എൽ നിർത്തി വച്ചിരുന്നത്. കൊവിഡ് ഭേദമായ ശേഷമാണ് ഇപ്പോൾ കളികൾ പുനരാരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മത്സരങ്ങൾ വീണ്ടും നടക്കുന്നത്.
11 മത്സരങ്ങളിൽ നിന്നായി 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ്. 13 കളികളിൽ നിന്നും 17 പോയിന്റാണ് ബംഗളൂരുവിനുള്ളത്. ഈ സാഹചര്യത്തിൽ രണ്ടു മത്സരങ്ങൾ കുറച്ചു മാത്രം കളിച്ചിട്ടുളള്ള ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് എത്താൻ ഈ മത്സരത്തിലെ വിജയം നിർണ്ണായകമാണ്.

Advertisements

Hot Topics

Related Articles