കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷൻ നിര്‍മാണം അവസാനഘട്ടത്തില്‍

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനല്‍ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്നു. യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണർ പരിശോധിക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്. തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടേത്. വ്യോമയാന മന്ത്രാലയത്തില്‍നിന്നുള്ള റെയില്‍വേ സുരക്ഷാ കമ്മീഷണർ അനന്ദ്. എം.ചൗധരിയാണ് പരിശോധന നടത്തുക.

Advertisements

തിങ്കളാഴ്ച വൈകുന്നേരം ആരംഭിക്കുന്ന പരിശോധന ചൊവ്വാഴ്ചയും തുടരും. നിലവില്‍ എസ്.എൻ. ജംങ്ഷൻ മുതല്‍ തൃപ്പൂണിത്തുറ റൂട്ടില്‍ വിവിധ ഘട്ടങ്ങളിലായി കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം നടന്നുവരികയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിർഡർ സാങ്കേികവിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംങ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.