കൊച്ചിയിൽ മിസ് കേരള മരിച്ച അപകടം: ദുരൂഹതകൾ നിറച്ച് സി.സി.ടി.വി ദൃശ്യങ്ങൾ; മോഡലുകൾ സഞ്ചരിച്ച കാറിനെ പിൻതുടർന്ന് പൊലീസ്

കൊച്ചി:പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അപകടത്തിനുശേഷം പിന്നാലെ എത്തിയ ഒരു ഓഡി കാർ സ്ഥലത്ത് നിർത്തിയതായും കാറിൽനിന്ന് ഒരാൾ ഇറങ്ങി നോക്കിയശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Advertisements

ഡി.ജെ. പാർട്ടി നടന്ന ഫോർട്ടുകൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്റെ ഉടമയാണ് ഇതെന്ന് കരുതുന്നു. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരയോട്ടം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിന്തുടർന്ന ആ ഓഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ കിട്ടിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.