ന്യൂഡൽഹി: കൊച്ചിയിൽ കാർ അപകടത്തിൽ മരിച്ച മോഡലുകളുടെ മരണത്തിലെ ദൂരൂഹതയിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എം.പി. അൻസി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയിൽ സുരേഷ് ഗോപി എം.പി.
മോഡലുകളെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നെന്നും, ഇത് തടഞ്ഞ് രക്ഷപ്പെടുന്നതിനിടെ പിന്തുടർന്നെത്തി കൊലപ്പെടുത്തിയതാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
കേരളത്തിൽ ലഹരിമാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി രാജ്യസഭയിൽ തുറന്നടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് മുൻപും മോഡലുകളുടെ മരണം കൊലപാതകമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കൊച്ചിയിലെ നമ്പർ 1 ഹോട്ടലിലെ നിർണായക തെളിവുകൾ അടങ്ങിയ ഡിവിആർ നഷ്ടപ്പെട്ടതടക്കം കൂട്ടിവായിക്കുമ്പോൾ കൊലപാത ശ്രമമാണ് നടന്നതെന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.