കൊച്ചി : കൈക്കൂലി കേസിൽ കൊച്ചി നഗര സഭയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് കൈക്കൂലി വാങ്ങി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത് .
കടവന്ത്രയില്‍ മിമിക്രി അസോസിയേഷന് എറണാകുളം ജില്ലാ വിഭാഗത്തിനായി ഒരു ഓഫീസ് തുടങ്ങിയിരുന്നു. അതിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 900 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റുകയും പിന്നീട് തുടര്‍ നടപടികള്‍ക്കായി രണ്ടായിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. അസോസിയേഷന് ആ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പിടിയിലായത്. വാങ്ങിയ പണം ഇയാള്‍ ചെരുപ്പിന്റ അടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് ഇയാളില്‍ നിന്ന് പണം കണ്ടെത്തിയത്.