കേരള എൻ.ജി.ഒ യൂണിയൻ കൊച്ചിയിൽ പ്രകടനം നടത്തി

കൊച്ചി : താല്‍ക്കാലിക തസ്തികകള്‍‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുക.,പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക.,അശാസ്ത്രീയമായ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിര്‍‍ത്തലാക്കുക.,വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളക്ട്രേറ്റിന് മുന്നിലും താലൂക്കാഫിസുകളിലും കേരള എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി.കളക്ട്രേറ്റിൽ കേരള എൻ.ജി.ഒ യൂണിയൻ കെ.കെ.സുനിൽ കുമാർ, പറവൂരിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, കോതമംഗലത്ത് സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, കണയന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം ജോഷി പോൾ, മൂവാറ്റുപുഴയിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ,ആലുവയിൽ ട്രഷറർ കെ.വി.വിജു,കൊച്ചിയിലും കുന്നത്തുനാട്ടിലും വൈസ് പ്രസിഡന്റുമാരായ എൻ.ബി.മനോജ്, എ.എൻ.സിജിമോൾ എന്നിവർ ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles