കൊച്ചി: കൊച്ചിയില്‍ 22കാരിയായ ഒഡിഷ സ്വദേശിയെ മദ്യം നൽകി പീഡിപ്പിച്ച കേസില്‍ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ. 26 ദിവസമായി പ്രതി ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷൻസ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. 22 വയസ്സുള്ള ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നല്കി പീഡിപ്പിച്ചു എന്നാണ് കേസ്.
കേസില്‍ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നല്‍കണമെന്നാണ് പട്ടികവർഗ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്.
കൊച്ചിയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തില്‍ പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ ഇടപെടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ സർവ്വീസില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും ഇടപെടല്‍.