കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഒരു വിദേശ പൗരനും കുടുംബവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് കവർ ചിത്രമായി കൊടുത്തിരിക്കുന്നത്.
സംഭവത്തിൽ േേമയർ സൈബർസെല്ലിൽ പരാതി നൽകി. സെപ്റ്റംബർ 28 മുതൽ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾക്ക് ഒന്നും താൻ ഉത്തരവാദി അല്ലെന്ന് മേയർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേയറുടെ ഐ.ടി ടീം പേജ് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. ഇപ്പോൾ സൈബർ സെല്ലിൻറെ നേതൃത്വത്തിൽ പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഒരു വർഷം മുൻപ് മേയർക്ക് നേരെ വധഭീഷണി ഉയർന്നിരുന്നു. ബിൻലാദൻ ഉൾപ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഭീഷണി കത്ത് അന്ന് തപാൽ വഴിയാണ് ലഭിച്ചത്.
കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളിൽ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാൽ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകൾ അടിച്ച് ഒടിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു.
ചീഫ് കമാന്റർ ഓഫ് താലിബാൻ, ഫക്രുദ്ദീൻ അൽത്താനി എന്ന പേരിലായിരുന്നു അന്നത്തെ കത്ത്. കൃത്യം ഒരു വർഷത്തിന് ഇപ്പുറമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചെയ്യപ്പെടുന്നത്.