കൊച്ചിൻ ഷിപ്യാർഡിൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു

കൊച്ചി : ഇന്ത്യ ഗവൺമെൻ്റിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനികളെ തേടുന്നു. എൻജിനീയറിങ് / കൊമേഴ്സ് പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീറിങ്ങിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ഒരു വർഷത്തേക്കാണ് ഈ അവസരം. ഓൺലൈനായി ഡിഡബ്ലിയുഎംഎസ് പോര്‍ട്ടലില്‍ രജിസ്ട്രേഷനും, എൻഎടിഎസ് പോര്‍ട്ടലില്‍ അപേക്ഷയും ഉള്‍പ്പടെ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

Advertisements

ഈ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട ഓറിയന്റേഷനും പ്രാഥമിക തല സ്ക്രീനിങ്ങും ഓഗസ്റ്റ് 27ന് രാവിലെ 10.30നു തിരുവല്ല, പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അന്നേ ദിവസം കൊച്ചിൻ ഷിപ്പ് യാർഡിലെ ഉദ്യോഗസ്ഥർ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓറിയന്റഷനിൽ പങ്കെടുക്കേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഡിഐസിഎസ്- ടിസിഎസ്-ഇയോൺ നാഷണൽ ക്വാളിഫയർ ടെസ്റ്റ് (NQT)
വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തില്‍ കെഡിഐസിഎസും ടിസിഎസ്-ഇയോണും സംയുക്തമായി നടത്തുന്ന നാഷണൽ ക്വാളിഫയർ ടെസ്റ്റിന്റെ ആദ്യഘട്ട ഓറിയന്റേഷനും സ്ക്രീനിങ്ങും പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ വെച്ച് ആഗസ്റ്റ് 23ന് പൂര്‍ത്തിയായിരുന്നു. 200 പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്ന പ്രോഗ്രാമില്‍ 102 പേര്‍ ഈ ഓറിയന്റേഷനിലും സ്ക്രീനിങ്ങിലും പങ്കെടുത്തിരുന്നു. എന്നാല്‍ യു ജി സി നെറ്റ് പരീക്ഷയുള്‍പ്പടെ ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും അന്നത്തെ പ്രാഥമിക തല സ്ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നത് പരിഗണിച്ച്, ഇതിന് ഒരവസരം കൂടി വിജ്ഞാന പത്തനംതിട്ട ലഭ്യമാക്കുകയാണ്. 2023, 2024 വർഷങ്ങളിൽ ബിടെക്, എംടെക്ക്, ബിസിഎ, എം സി എ, ബി എസ് സി / എം എസ് സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ളവർക്ക് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 27 (ചൊവ്വാഴ്ച) തിരുവല്ലയിലെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഓറിയന്റഷനും രജിസ്ട്രേഷനും സ്ക്രീനിംഗ് ഇൻറർവ്യൂവും സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 11 മണി മുതൽ 1 മണി വരെയാണ് ഇൻറർവ്യൂ നടക്കുക. താല്പര്യമുള്ളവർ 11 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും കൂടാതെ റെസ്യൂമേയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരുക. സെപ്റ്റംബര്‍ 16നാണ് അടുത്ത നാഷണൽ ക്വാളിഫയർ ടെസ്റ്റ്. എൻ ക്യു റ്റി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2500 ൽ പരം മുൻനിര ഐടി കമ്പനികളിലാണ് തൊഴിലവസരങ്ങൾ. രണ്ടുവർഷമാണ് ഈ പ്രവേശന പരീക്ഷയുടെ സാധുത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.