കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം : 5.20
കോട്ടയം : എംസി റോഡിൽ കോടിമത പള്ളിപ്പുറത്തുകാവ് മുന്നിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർ റോഡിൽവീണെങ്കിലും , പിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ പെടാതെ രക്ഷപെടുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിന് മുന്നിൽ കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ ഇൻഡിക്കേറ്റർ ഇടാതെ തിരിയുന്നതിനിടെ പിന്നാലെ എത്തിയ സ്കൂട്ടർ ഈ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് സ്കൂട്ടറിലെയും യാത്രക്കാർ റോഡിൽ വീണു. പിന്നാലെ, എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ചെയ്തതോടെയാണ് അപകടം ഒഴിവായത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ട് സ്കൂട്ടർ യാത്രക്കാരെയും റോഡരികിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.